പുതിയ തലമുറയുടെ വ്യത്യസ്ത ജീവിത വീക്ഷണങ്ങളുടെ നേർക്കാഴ്ച; സസ്പെൻസ് ത്രില്ലറുമായി ആർ ശ്രീനിവാസൻ; 'മിലൻ'ന്റെ ചിത്രീകരണം പൂർത്തിയായി

Update: 2024-11-01 12:39 GMT

സകാലിക പ്രസക്തിയുള്ള വിഷയങ്ങളെ വെള്ളിത്തിരയിലെത്തിച്ച് ശ്രദ്ധേയനായ സംവിധായകനാണ് ആർ ശ്രീനിവാസൻ. എഡ്യുക്കേഷൻ ലോൺ,സ്ത്രീ സ്ത്രീ, മാടൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സസ്പെൻസ് ത്രില്ലറുമായി എത്തുകയാണ് സംവിധായകൻ. ആർ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ 'മിലൻ'ന്റെ ചിത്രീകരണം പൂർത്തിയായ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മാറി ചിന്തിക്കുന്ന പുതു തലമുറയും അവരുടെ വ്യത്യസ്ത ജീവിത കാഴ്ച്ചപ്പാടുകളും അവരുടെ ജീവിതങ്ങളെ ബാധിക്കുന്നുവെന്നതിൻ്റെ ഒരു നേർചിത്രമാണ് മിലൻ.

കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ് വി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. കിഷോർലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം എഡിറ്റിംഗ് എന്നിവ നിർവഹിക്കുന്നത്. തിരക്കഥ അഖിലൻ ചക്രവർത്തിയാണ്.

കളറിസ്റ്റ് - വിഷ്ണു കല്യാണി, ബാനർ: ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, സംഗീതം, പശ്ചാത്തല സംഗീതം: രഞ്ജിനി സുധീരൻ, ഗാനരചന: അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം: അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ,രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ ബാലചന്ദ്രൻ,

പ്രോജക്ട് കോ-ഓർഡിനേറ്റർ: സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ: ജി എസ് നെബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിവിൻ മഹേഷ്, കല- പ്രദീപ് രാജ്, സൗണ്ട് ഡിസൈനർ: രാജീവ് വിശ്വംഭരൻ, അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീജിത്ത് ശ്രീകുമാർ, സംവിധാന സഹായികൾ: സുഷമ അനിൽ, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ: എച്ച് ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ് കെ ആർ എറണാകുളം, സ്റ്റിൽസ്: സായ് വഴയില, പിആർഓ: അജയ് തുണ്ടത്തിൽ

Tags:    

Similar News