ഗോവയ്ക്ക് പിന്നാലെ ധാക്ക ചലച്ചിത്രമേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ ചിത്രം 'തുടരും'; സന്തോഷം പങ്കുവെച്ച് തരുൺ മൂർത്തി

Update: 2025-11-09 14:30 GMT

കൊച്ചി: മലയാളത്തിൽ വൻ വിജയം നേടിയ മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും' ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. നേരത്തെ, ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI)യിലും 'തുടരും' ഇടം നേടിയിരുന്നു. ബംഗ്ലാദേശിലെ ധാക്കയിൽ അടുത്ത വർഷം ജനുവരി 10 മുതൽ 18 വരെയാണ് ചലച്ചിത്രമേള അരങ്ങേറുന്നത്.

ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു 'തുടരും'. ആസിഫ് അലി നായകനായ കെ.വി. അനിലിന്റെ 'സർക്കീട്ട്' ആയിരുന്നു മറ്റൊന്ന്.

'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും', തിയേറ്ററുകളിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത്. ചിത്രത്തിലൂടെ മോഹൻലാൽ തന്റെ രണ്ടാമത്തെ 200 കോടി ക്ലബ്ബ് ചിത്രവും സ്വന്തമാക്കി. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിച്ചത്. തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ രചിച്ചത്.

Tags:    

Similar News