സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി 'മോളിവുഡ് ടൈംസ്'; 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' സംവിധായകൻ അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചു

Update: 2026-01-13 15:25 GMT

കൊച്ചി: 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന വിജയ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 15-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ നിർമ്മാതാവായ ആഷിഖ് ഉസ്മാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ തന്നെയാണ് നിർമ്മിക്കുന്നത്.

യുവതാരം നസ്‌ലിനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസ്‌ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ ചിത്രത്തിൽ എത്തുമെന്നും സൂചനകളുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാമു സുനിലാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. നിധിൻ രാജ് അരോൾ, സംവിധായകൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും മിക്സിംഗും, ആശിഖ് എസ് ആർട്ട് ഡയറക്ഷനും, മാഷർ ഹംസ കോസ്റ്റ്യൂമും, റോണെക്സ് സേവിയർ മേക്കപ്പും നിർവഹിക്കുന്നു. സുധർമൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറും ശിവകുമാർ ഫിനാൻസ് കൺട്രോളറുമാണ്. രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും, ഡിജി ബ്രിക്സ് വിഎഫ്എക്‌സായും, ശ്രീക് വാരിയർ കളറിസ്റ്റായും, ജോബിൻ ജോസഫ് മോഷൻ ഗ്രാഫിക്സായും പ്രവർത്തിക്കുന്നു. പി.ആർ.ഒ എ എസ് ദിനേഷും, സ്റ്റിൽസ് ബോയക്കും, ഡിസൈൻസ് യെല്ലോ ടൂത്തും, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്ക്യൂറ എന്റർടൈൻമെന്റും നിർവഹിക്കുന്നു. 

Tags:    

Similar News