'ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ അണ്ണന് തയ്യാറായാല്‍ അത് സംഭവിക്കും'; ആരാധകരെ ആവേശത്തിലാക്കി സംവിധായകന് ലോകേഷ് കനകരാജിന്റെ പ്രതികരണം
വിജയ് തയ്യാറായാല്‍ ലിയോയുടെ രണ്ടാം ഭാഗമുണ്ടാകും
ചെന്നൈ: വിജയ്യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ലിയോ. ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സിനിമയുടെ റിലീസ് സമയത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിജയ് രാഷ്ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയുമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതില്‍ സൂചന നല്‍കിയിരിക്കുകയാണ്.
വിജയ്ക്ക് മാത്രമാണ് തീരുമാനം എടുക്കാനാവൂകയെന്ന് സംവിധായകന് ലോകേഷ് കനകരാജ് വ്യക്തമാക്കിയതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വിജയ് സമ്മതിച്ചാല്‍ എന്തായാലും രണ്ടാം ഭാഗം ചെയ്യുമെന്ന് ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. വിജയ്യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു. ലിയോ എന്ന സിനിമയില്‍ പ്രകടനമായിരുന്നു താരം എന്ന നിലയേക്കാള്‍ റിലീസിന് വിജയ്യെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടത്.
മാസ്റ്റര്‍ എന്ന ചിത്രത്തിനുശേഷം ലോകേഷും വിജയിയും ഒന്നിച്ച ആക്ഷന്‍ ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയായി ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകന് ഗൗതം വാസുദേവ് മേനോന്, തൃഷ, സഞ്ജയ് ദത്ത്, അര്ജുന്, പ്രിയ ആനന്ദ്, മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തിയത്. ഒക്ടോബര്‍ 19-ന് പ്രേക്ഷകരിലേക്കെത്തിയ ചിത്രം ആദ്യദിനം 145 കോടിയാണ് നേടിയത്.
അതേസമയം, എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ് നായകനാകുന്ന 'ദളപതി 69'-ന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറിലെ അറുപത്തൊന്‍പതാം ചിത്രം പൂര്‍ത്തിയാക്കിയശേഷം സിനിമാഭിനയത്തോട് വിടപറഞ്ഞ് പൂര്‍ണമായി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. വിജയ്യുടെ അവസാനചിത്രം എന്ന നിലയിലാണ് 'ദളപതി 69' ആരാധകര്‍ നോക്കിക്കാണുന്നത്.
ദളപതി വിജയ് നായകനായി ഒടുവില്‍ ദ ഗോട്ട് ആണ് പ്രദര്‍ശനത്തിന് എത്തിയത്. ദ ഗോട്ട് ആഗോളതലത്തില്‍ 456 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേര് ആലോചിച്ചിരുന്നത് എന്ന് നേരത്തെ സംവിധായകന് വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു. എക്കാലത്തെയും മഹാന് എന്ന അര്‍ഥത്തിലായിരുന്നുവെന്ന് സംവിധായകന് വെങ്കട് പ്രഭു വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകും എന്നും നേരത്തെ വിവിധ സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍ഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുള്ളതാണ് സിനിമാ ആരാധകര്‍ വലിയ ആവേശമായതെന്നാണ് റിപ്പോര്‍ട്ട്. ഗോട്ട് വേഴ്സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി രണ്ടാം ഭാഗം പ്രഖ്യാപിട്ടില്ല. വിജയ് രാഷ്ട്രീയത്തില്‍ തുടരുന്നതിനാലാണ് രണ്ടാം ഭാഗത്ത് അജിത്ത് കുമാറിനെ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിനെ കുറിച്ച് തമിഴ് താരം അജിത്ത് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നതും വാര്‍ത്ത പ്രചരിച്ചിരുന്നു.