ഓപ്പറേഷൻ സിന്ദൂറിനെ ആസ്പദമാക്കി ഒരുക്കുന്ന 'പഹൽഗാം'; മേജർ രവി ചിത്രത്തിന്റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ; ചിത്രീകരണം ഉടൻ ആരംഭിക്കും

Update: 2025-11-09 11:49 GMT

ഉഡുപ്പി: 'ഓപ്പറേഷൻ സിന്ദൂർ', 'ഓപ്പറേഷൻ മഹാദേവ്' എന്നീ സൈനിക മുന്നേറ്റങ്ങളെ ആസ്പദമാക്കി സംവിധായകൻ മേജർ രവി ഒരുക്കുന്ന പുതിയ ചിത്രം 'പഹൽഗാം'-ന്റെ പൂജ കർണാടകയിലെ മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിൽ മോഹൻലാലും ശരത് കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്.

പാൻ-ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. തിരക്കഥ പൂജ പൂർത്തിയായതോടെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ആക്ഷനും വികാരഭരിതമായ കഥയും സമന്വയിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എസ്. തിരുനാവുക്കരാസുവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഡോൺ മാക്സ് എഡിറ്റിങ്ങും ഹർഷവർധൻ രമേശ്വർ സംഗീതവും നിർവ്വഹിക്കുന്നു. വിനീഷ് ബംഗ്ലാനാണ് പ്രൊഡക്ഷൻ ഡിസൈനർ. കേച ഖംഫഖ്ഡീയാണ് ആക്ഷൻ ഡയറക്ഷൻ നിർവ്വഹിക്കുന്നത്.

Tags:    

Similar News