പ്രണവ് മോഹൻലാലിന്റെ 'ഡീയസ് ഈറേ'; 'ഭ്രമയുഗം' സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ടീസർ അപ്‌ഡേറ്റെത്തി

Update: 2025-08-26 12:35 GMT

കൊച്ചി: 'ഭ്രമയുഗം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ചിത്രം 'ഡീയസ് ഈറേ'യുടെ ടീസർ നാളെ പുറത്തിറങ്ങും. പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ടീസർ രാവിലെ 11:30-നാണ് അണിയറപ്രവർത്തകർ പുറത്തുവിടുക. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഭ്രമയുഗം' വൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. ഈ ചിത്രത്തിന്റെ വലിയ വിജയത്തിനുശേഷം രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയെന്ന നിലയിൽ 'ഡീയസ് ഈറേ'ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ സദാശിവനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഷെഹ്‌നാദ് ജലാൽ ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലിയാണ്. സംഗീതം ക്രിസ്റ്റോ സേവ്യർ.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ഭ്രമയുഗ'ത്തിന് പിന്നിൽ പ്രവർത്തിച്ച അതേ ക്രിയേറ്റീവ് ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിലുള്ളത്. 2025 ഏപ്രിൽ 29-ന് ചിത്രീകരണം പൂർത്തിയായ ചിത്രം നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങും. കലാസംവിധാനം ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്ത്, മേക്കപ്പ് റൊണക്സ് സേവ്യർ, സ്റ്റണ്ട് കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ് അർജുൻ കല്ലിങ്കൽ, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പിആർഒ ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.

Tags:    

Similar News