1983 ലെ നിവിന്റെ മകന്‍ നായകനായി എത്തുന്നു; സംവിധായകനായി കലാഭവന്‍ പ്രജോദ്; നിവിന്‍ പോളി അവതരിപ്പിക്കുന്ന 'പ്രേമപ്രാന്ത്' ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് 1983. നിവിന്റെ മകന്റെ റോളില്‍ എത്തിയത് എബ്രിഡ് ഷൈനിന്റെ മകന്‍ ഭഗത് ആയിരുന്നു. ഇപ്പോള്‍ ഭഗത് നായകനായി പുതിയ സിനിമ എത്തുകയാണ്. പ്രേമപ്രാന്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡിയാണ്.
മിമിക്രി രംഗത്തിലൂടെ എത്തി സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായ കലാഭവന്‍ പ്രജോദ് ആദ്യമായി സംവിധായകനാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നിവിന്‍ പോളിയാണ് ചിത്രം അനൗണ്‍സ് ചെയ്തത്. എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഇഷാന്‍ ചബ്രയാണ് സംഗീത സംവിധാനം.
'എന്റെ ആദ്യ ചിത്രമായ 'പ്രേമപ്രാന്തന്റെ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കുന്നതിന്റെ ആകാംക്ഷയിലാണ്. ഭഗത് എബ്രിഡ് ഷൈനെ (കണ്ണന്‍) നായകനായി അവതരിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. '1983' എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ മുതല്‍ കണ്ണനെ അറിയാം. ബാലതാരത്തില്‍ നിന്ന് കണ്ണനെ മലയാള സിനിമയിലെ നായകനായി ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷം.
തിരക്കഥയ്ക്കും പിന്തുണയ്ക്കും എബ്രിഡ് ഷൈനിന് വലിയ നന്ദി. പ്രേമ പ്രാന്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് അത് സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് എബ്രിഡ് സമ്മതിക്കുകയും ചെയ്തു. പ്രതിഭാധനനായ ഇഷാന്‍ ഛബ്ര എന്ന സംഗീത സംവിധായകന്, സിനിമയില്‍ അവതരിപ്പിക്കുന്ന മനോഹരമായ 8 ട്രാക്കുകള്‍ക്ക് നന്ദി. വളരെ നന്ദി, അമല്‍, ഇത്രയും മനോഹരമായ ഒരു പോസ്റ്റര്‍ സൃഷ്ടിച്ചതിന്.- കലാഭവന്‍ പ്രജോദ് കുറിച്ചു.