'ഉഫ് ഒരു രക്ഷയുമില്ല..; എന്തായാലും ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു..നിങ്ങളോ?; ഇത് ഇന്ത്യയുടെ വണ്ടർ വുമൺ'; 'ലോക' കണ്ടതിന്റെ ഹാങ്ങ് ഓവർ മാറാതെ പ്രിയങ്ക ചോപ്ര
ഡൊമനിക് അരുൺ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച 'ലോക-ചാപ്റ്റർ വൺ: ചന്ദ്ര' എന്ന ചിത്രം ബോളിവുഡിലും ശ്രദ്ധേയമായി. സെപ്റ്റംബർ നാലിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകശ്രദ്ധ നേടുന്നതിനിടെ, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ചിത്രത്തെയും അതിലെ പ്രധാന കഥാപാത്രത്തെയും പ്രശംസിച്ച് രംഗത്തെത്തി.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോയെ അവതരിപ്പിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി പ്രിയങ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. "ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും പുറത്തിറങ്ങിയിരിക്കുന്നു. ചിത്രം ഞാനെന്റെ വാച്ച്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളോ?" എന്നായിരുന്നു പ്രിയങ്കയുടെ കുറിപ്പ്.
കല്യാണി പ്രിയദർശൻ, നസ്‌ലെൻ, സാൻഡി, അരുൺ കുര്യൻ, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, വിജയരാഘവൻ, നിത്യശ്രീ, ശരത് സഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം ആദ്യവാരം തന്നെ 100 കോടി കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ട്.