കംപ്ലീറ്റ് എന്റർടെയ്‌നറുമായി കീർത്തി സുരേഷ്; 'റിവോൾവർ റിറ്റ'യുടെ ട്രെയിലർ പുറത്ത്; ചിത്രം നവംബർ 28ന് തിയറ്ററുകളിൽb

Update: 2025-11-13 17:27 GMT

ചെന്നൈ: കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രം 'റിവോൾവർ റിറ്റ'യുടെ ട്രെയിലർ പുറത്തിറങ്ങി. കോമഡി, ചേസിംഗ്, ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു സമ്പൂർണ്ണ വിനോദ ചിത്രമായിരിക്കും 'റിവോൾവർ റിറ്റ' എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ചിത്രം നവംബർ 28ന് തീയേറ്ററുകളിൽ എത്തും. 'മഹാനടി'യിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച കീർത്തി സുരേഷിന് 'റിവോൾവർ റിറ്റ'യിലെ നായികാവേഷം കരിയറിൽ ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവ് കീർത്തി തെളിയിച്ചിട്ടുണ്ട്. ജെ.കെ. ചന്ദ്രു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ചന്ദ്രു തന്നെയാണ് 'റിവോൾവർ റിറ്റ'യുടെയും തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ഷോൺ റോൾഡൻ സംഗീതം നൽകിയിരിക്കുന്നു.

ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും പ്രവീൺ കെ.എൽ. എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കീർത്തി സുരേഷിന് പുറമെ രാധിക ശരത്കുമാർ, സൂപ്പർ സുബ്ബരായൻ, സുനിൽ, അജയ് ഘോഷ്, റെഡിൻ കിംഗ്സ്ലി, ജോൺ വിജയ്, മിമി ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച അഭിനയ പ്രതിഭകളുടെ സാന്നിധ്യം ചിത്രത്തിന് മുതൽക്കൂട്ടാകും.

Tags:    

Similar News