നിവിൻ-അജു കൂട്ടുകെട്ടിലെ ഫാന്റസി കോമഡി ചിത്രം; അഖിൽ സത്യൻ ഒരുക്കുന്ന 'സർവ്വം മായ' ക്രിസ്മസിന് തിയറ്ററുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകർ

Update: 2025-11-19 14:54 GMT

കൊച്ചി: നിവിൻ പോളിയും അജു വർഗീസും വീണ്ടും ഒന്നിക്കുന്ന 'സർവ്വം മായ' എന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഈ കോമ്പിനേഷനിലെ പത്താമത്തെ ചിത്രമാണ് അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' എന്ന പ്രത്യേകതയുമുണ്ട്. ഈ കൂട്ടുകെട്ടിൽ പിറന്ന മുൻ ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ വലിയ സ്വീകാര്യത നേടിയിട്ടുള്ളതാണ്. അതിനാൽ തന്നെ ഈ പുതിയ ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഒരു ഫാന്റസി ഹൊറർ കോമഡി ചിത്രമായാണ് 'സർവ്വം മായ' ഒരുങ്ങുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കാനും ഭയപ്പെടുത്താനും ഒപ്പം ആകാംഷയോടെ പിടിച്ചിരുത്താനുമുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നാണ് സൂചന. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയും സിനിമയുടെ സ്വഭാവത്തെക്കുറിച്ച് ഒരു സൂചന നൽകുകയും ചെയ്തിരുന്നു.

ചിത്രത്തിൽ നിവിൻ പോളി, അജു വർഗീസ് എന്നിവരെ കൂടാതെ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.

ചിത്രത്തിലെ മറ്റ് പ്രധാന അണിയറപ്രവർത്തകർ. ഛായാഗ്രഹണം: ശരൺ വേലായുധൻ. സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ. പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ. കലാ സംവിധാനം: അജി കുറ്റിയാണി. കോസ്റ്റ്യൂം: സമീറ സനീഷ്. മേക്കപ്പ്: സജീവ് സജി. ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, എക്സി. പ്രൊഡ്യൂസർ: ബിജു തോമസ്, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ.എസ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഒ: ഹെയിൻസ്.

Tags:    

Similar News