ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് പ്രധാന വേഷങ്ങളിൽ; 'സൂത്രവാക്യം' ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

Update: 2025-08-22 11:26 GMT

കൊച്ചി: ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'സൂത്രവാക്യം' എന്ന ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം ഓഗസ്റ്റ് 21 മുതൽ ലയൺസ്ഗേറ്റ് പ്ലേയിലും ഓഗസ്റ്റ് 27 മുതൽ ആമസോൺ പ്രൈമിലും പ്രേക്ഷകർക്ക് ലഭ്യമാണ്.

പ്രാദേശിക വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രം പഠിപ്പിക്കുന്ന ക്രിസ്റ്റോ സേവ്യർ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.

സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ശ്രീകാന്ത് നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് കന്ദ്രഗുള ലാവണ്യ ദേവിയാണ്. റെജിൻ എസ്. ബാബുവിൻ്റെ കഥയ്ക്ക് സംവിധായകൻ യൂജിൻ ജോസ് ചിറമ്മേൽ തന്നെയാണ് തിരക്കഥ ഒരുക്കിയത്. ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം. നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

കേരള പൊലീസിന്റെ 'റീകിൻഡ്ലിങ് ഹോപ്പ്' പോലുള്ള സംരംഭങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരൻ ഛായാഗ്രഹണവും നിതീഷ് എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന്റെ ഡിജിറ്റൽ വിതരണം നിതിൻ എൻഫ്ലിക്സാണ് കൈകാര്യം ചെയ്യുന്നത്.

Tags:    

Similar News