'ഓളാ തട്ടമിട്ട് കഴിഞ്ഞ എന്റെ സാറെ..; കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പാക്ക്..!'; മറക്കാൻ പറ്റുമോ ആ രംഗങ്ങൾ; പയ്യന്നൂർ കോളേജിന് ഇത്ര ഭംഗി ഉണ്ടായിരുന്നോ..എന്ന് തോന്നിയ നിമിഷം; സ്റ്റേൻസിൽ കൊണ്ട് പ്രണയ ലേഖനങ്ങൾ കൈമാറിയ കാലം; 2012ൽ മിന്നിച്ച ആ കൂട്ടുകെട്ട് സമ്മാനിച്ചത് ഒരു പിടി നല്ല ഓർമ്മകൾ; നൊസ്റ്റു നിറച്ച് കമെന്റ് ബോക്സ്; തട്ടത്തിൻ മറയത്ത് 13 വർഷം തികയുമ്പോൾ!
പടച്ചോനെ...എനിക്കി ഈ ഉമ്മച്ചികുട്ടിയെ കെട്ടിച്ചുതരണേ...എന്ന ഒരൊറ്റ ഡയലോഗിൽ മലയാളത്തിൽ പിറന്നത് എക്കാലത്തെയും എവർ ഗ്രീൻ ഹിറ്റായി മാറിയ ഒരു സിനിമയായിരുന്നു. അതും തറച്ചത് മിഡ് 90'സ് കിഡുകളുടെ മനസ്സിൽ. പറഞ്ഞുവന്നത് നിവിൻ വിനീത് കൂട്ടുകെട്ടിൽ ഒരുങ്ങിയ പ്രണയചിത്രം തട്ടത്തിൻ മറയത്തിനെ കുറിച്ചാണ്. ജൂലൈ 6 2012 ന് ആണ് അന്നത്തെ യൂത്തന്മാർക്കിടയിൽ റൊമാന്റിക് ഹീറോയായി നിവിൻ എത്തുന്നത്. അതിന് മുന്നേ ഇറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ നിവിന്റേത് കുറച്ച് പരുക്കൻ കഥാപാത്രമായിരുന്നു. അത് വിട്ട് പെട്ടെന്ന് ചോക്ലേറ്റ് ബോയ് ആയി മാറിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അത് സ്വീകരിക്കുകയും ചെയ്തു.
ആ സമയത്ത് അജു നിവിൻ വിനീത് ശ്രീനിവാസൻ ഇവർ മൂന്ന് പേരും ഒരു ഡെഡ്ലി കോമ്പോ തന്നെയായിരുന്നു. അതുപോലെ പടം ഇറങ്ങി കഴിഞ്ഞതും പെൺകുട്ടികൾക്കിടയിൽ തട്ടം ഒരു ട്രെൻഡായി മാറിയതും കണ്ടതാണ്. പിന്നെ സ്റ്റെൻസിൽ ഉപയോഗിച്ച് പ്രണയ ലേഖനം എഴുതിയതും ആരും മറന്നുകാണില്ല. അങ്ങനെ ഒരു പിടി ഓർമകളാണ് തട്ടത്തിൻ മറയത്ത് എന്ന സിനിമ അക്കാലത്ത് നേടി തന്നത്. ഇപ്പോഴിതാ, വീണ്ടും നൊസ്റ്റാളജിയ ഉണർത്തി പടം പതിമൂന്ന് വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. അന്നത്തെ സിനിമ സെറ്റിലെ ഓർമ്മകൾ പങ്ക് വെച്ചുള്ള ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ ഹിറ്റ് സിനിമകളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്. യുവജനങ്ങള്‍ക്കിടയില്‍ അത്രയധികം തരംഗമായി മാറിയ ചിത്രത്തിലെ ഡയലോഗുകള്‍ 2012 മുതല്‍ ഇന്ന് വരെ പറഞ്ഞ് നടക്കുന്നവരുണ്ട്. ആത്മാര്‍ത്ഥ പ്രണയത്തിന്റെ തീവ്രമുഖഭാവങ്ങള്‍ തുറന്ന് കാണിച്ച സിനിമ ഇന്നും മലയാളക്കര നെഞ്ചോട് ചേര്‍ത്ത് തന്നെയാണ് പിടിച്ചിരിക്കുന്നത്.
ഈ അവസരത്തിൽ, "ത്രോബാക്ക് തട്ടം" എന്ന പോസ്റ്റിന് അടിക്കുറിപ്പ് നൽകി നിവിൻ സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ ചില പഴയകാല സ്റ്റില്ലുകൾ പങ്കിടുകയും ചെയ്തു. ഈ ഫോട്ടോകൾ തൽക്ഷണം ആരാധകർക്കിടയിൽ നൊസ്റ്റാൾജിയയുടെ ഒരു തരംഗം സൃഷ്ടിച്ചു, അവർ സിനിമയുടെ ഹൃദയംഗമമായ ഓർമ്മകൾ കൊണ്ട് അഭിപ്രായങ്ങൾ പങ്കുവച്ചു.
2012 ൽ പുറത്തിറങ്ങിയ 'തട്ടത്തിൻ മറയത്ത്' തലശ്ശേരിയിലെ വിനോദ് എന്ന ഒരു ഹിന്ദു ആൺകുട്ടിയുടെയും ഒരു മുസ്ലീം പെൺകുട്ടിയായ ആയിഷയെ പ്രണയിക്കുന്നതിന്റെയും കഥയാണ് പറയുന്നത്. വിനോദിന്റെ അറസ്റ്റോടെയാണ് സിനിമ തുടങ്ങുന്നത്, ആ നിമിഷത്തിലേക്ക് നയിച്ച സംഭവങ്ങളെ വളരെ മനോഹരമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.