പൈങ്കിളി'യിലെ കോയമ്പത്തൂർ ട്രിപ്പ് ഗാനം ഗാനമെത്തി; യൂട്യൂബിൽ ട്രെൻഡിംഗായി 'വാഴ്ക്കൈ...'

Update: 2025-02-17 13:06 GMT

കൊച്ചി: റിലീസ് കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണം തേടി മുന്നേറുകയാണ് സജിൻ ഗോപുവിനെ കേന്ദ്ര കഥാപാത്രമാക്കി 'ആവേശം' ടീം വെള്ളിത്തിരയിലെത്തിച്ച 'പൈങ്കിളി'. സജിൻ ഗോപുവിനോടോപ്പം അനശ്വര രാജനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഒരു വേറിട്ട പ്രണയ കഥയുമായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്.

അടുത്തിടെ ശ്രദ്ധേയമായ 'ഹാർട്ട് അറ്റാക്ക്', 'ബേബി' എന്നീ ഫാസ്റ്റ് നമ്പറുകൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. 'വാഴ്ക്കൈ' എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിൽ വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ദിവ്യരാജ മാസൻ ആണ് ഗായകൻ.. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 14നാണ് റിലീസിനായി ഒരുങ്ങുന്നത്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമാണം. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും പൈങ്കിളിക്കുണ്ട്. ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ ഗോപു എത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് താരം നായകനാകുന്നത്.

Full View


ചന്തു സലിംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് അബു ,ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു 'രോമാഞ്ചം', 'ആർ ഡി. എക്സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്.

ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യും മഷർ ഹംസ, മേക്കപ്പ് ആർജി വയനാടൻ, എക്സി.പ്രൊഡ്യൂസർ മൊഹ്സിൻ ഖായീസ്, പ്രൊഡക്ഷൻ കൺട്രോളർ വിമൽ വിജയ്, ഫിനാൻസ് കൺട്രോളർ ശ്രീരാജ് എസ്.വി, ഗാനരചന വിനായക് ശശികുമാർ, വിതരണം ഭാവന സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ അരുൺ അപ്പുക്കുട്ടൻ, സ്റ്റണ്ട് കലൈ കിങ്സൺ, സ്റ്റിൽസ് രോഹിത് കെ.എസ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാര്യർ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ യെല്ലോ ടൂത്ത്, അസോ.ഡയറക്ടർമാർ അഭി ഈശ്വർ, ഫൈസൽ മുഹമ്മദ്, വിഎഫ്എക്സ് ടീം വിഎഫ്എക്സ് സ്റ്റുഡിയോ, കോറിയോഗ്രാഫർ വേദ, പിആർഒ ആതിര ദിൽജിത്ത്.

Tags:    

Similar News