'സൂക്ഷ്‌മദർശിനി' തിയറ്ററുകളിലേക്ക്'; ബേസിൽ ജോസഫ് നായകൻ; ഒരിടവേളക്ക് ശേഷം നസ്രിയ നായികയായ ചിത്രം നവംബർ 22ന് പ്രദർശനത്തിനെത്തും

Update: 2024-10-23 06:39 GMT

കൊച്ചി: ചെറിയ ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്ന ചിത്രമാണ് 'സൂക്ഷ്മദര്‍ശിനി'. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം നവംബർ 22ന് തിയറ്ററുകളിലെത്തും. എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. 2020ൽ റിലീസായ ട്രാൻസിലാണ് താരം ഇതിന് മുൻപ് മലയാളത്തിൽ നായികയായി എത്തിയത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. അതേസമയം നിർമ്മാണത്തിൽ സജീവമാണ് നസ്രിയ.

2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമൻ ചാക്കോ.

തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. സിനിമയുടെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഒരു കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ ചമൻ ചാക്കോയാണ് ചിത്രസംയോജനം.

ഗാനരചന- വിനായക് ശശികുമാർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, കലാസംവിധാനം- വിനോദ് രവീന്ദ്രൻ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം- മഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ- സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ- ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം- പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്- ബ്ലാക്ക് മരിയ, കളറിസ്റ്റ്- ശ്രീക് വാര്യര്‍, വിതരണം- ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്- വിഷ്ണു തണ്ടാശ്ശേരി, പിആർഒ- ആതിര ദിൽജിത്ത്.

Tags:    

Similar News