ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിക്കുന്ന ടൊവിനോയുടെ ബിഗ് ബജറ്റ് ചിത്രം; പള്ളിച്ചട്ടമ്പിക്ക് തുടക്കം; പൂജ കഴിഞ്ഞു
ടൊവിനോ തോമസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയുടെ പൂജ കഴിഞ്ഞു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഡിജോ ജോസ് ആന്റണി ആണ്. ദാദാ സാഹിബ്, ശിക്കാര്‍, കനല്‍, നടന്‍, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവാകര്‍ മണിയാണ് പള്ളിച്ചട്ടമ്പിയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്സ് ബിജോയിയുടെതാണ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.
അതേസമയം തന്‍സീര്‍ സലാം, സിസിസി ബ്രദേഴ്സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ദിലീഷ് നാഥ് ആര്‍ട്ടും, മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിര്‍വഹിക്കുന്നു. എല്‍സണ്‍ എല്‍ദോസ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.