ഈ വര്‍ഷത്തെ ആദ്യ സിനിമകളില്‍ ഒന്ന്; ബോക്സ് ഓഫീസില്‍ പരാജയമായതോടെ ഒടിടി സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി ടോവിനോ ചിത്രം; ഐഡന്റിറ്റി ഒടിടി റിലീസ് തിയതി പുറത്ത്
ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നാണ് ഐഡന്റിറ്റി. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും അനസ് ഖാനും ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായതോടെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുകയാണ്. ജനുവരി 2ന് തിയേറ്ററിലെത്തിയ ചിത്രം ഈ മാസം തന്നെ ഒ.ടി.ടിയില്‍ എത്തും.
ജനുവരി 31ന് ചിത്രം സീ5ല്‍ സ്ട്രീമിങ് ആരംഭിക്കും. ആദ്യ ദിനം മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നും 18 കോടിയോളം രൂപ മാത്രമേ നേടാനായിട്ടുള്ളു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്ത്, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ റോയി സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.
ഐഡന്റിറ്റിയുടെ കഥ സഞ്ചരിക്കുന്നത് ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ്. കൊലയാളി ആരാണെന്നും കൊലക്ക് പിന്നിലെ കാരണം എന്താണെന്നും തേടി ടൊവിനോയുടെ കഥാപാത്രമായ ഹരണും തൃഷയുടെ അലീഷ എന്ന കഥാപാത്രവും വിനയ് റായിയുടെ അലന്‍ ജേക്കബും നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ബോളിവുഡ് നടിയായ മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.