മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്‍; നിര്‍മാണം ഗോകുലം ഗോപാലന്‍; പുതിയ സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍
മിഥുന്‍ മാനുവല്‍ ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്‍
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന ഏറ്റവും പുതിയ സിനിമ വരുന്നു. ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഉണ്ണി മുകുന്ദനും മിഥുനും ഗോകുലം ഗോപാലനും നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഇവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ പേരുവിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ സിനിമയെ സംബന്ധിച്ച അപ്‌ഡേറ്റുകള്‍ പുറത്തുവരുമെന്നാണ് സൂചന.
മാര്‍ക്കോ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാകുന്ന ചിത്രമാണ് ഇത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. അതേസമയം ആട് 3 യാണ് മിഥുന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, സണ്ണി വെയിന്‍, വിനായകന്‍, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.