എല്ലാവരും തിയേറ്ററിൽ വന്നു തന്നെ കാണണം..;അപ്പൊ സവാരി ഗിരി ഗിരി..!!; രാവണപ്രഭുവിലെ ജാനകിയെ വീണ്ടും കണ്ട് ആരാധകർ; ബുക്ക് ചെയ്തുവെന്ന് കമെന്റുകൾ; ചിത്രത്തിന്റെ റീറിലീസിൽ സംഭവിക്കുന്നത്

Update: 2025-10-09 14:04 GMT

ലയാള സിനിമാ രംഗത്തെ റീ-റിലീസ് ട്രെൻഡിന്റെ ഭാഗമായി മോഹൻലാൽ നായകനായ 'രാവണപ്രഭു' വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 10-ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിൽ നായികയായ ജാനകിയായി വേഷമിട്ട നടിയും ഗായികയുമായ വസുന്ധര ദാസ്, ഈ റീ-റിലീസ് ചിത്രത്തോട് വളരെയധികം ആവേശം പ്രകടിപ്പിക്കുകയും എല്ലാവരും തിയേറ്ററുകളിൽ പോയി സിനിമ കാണണമെന്നും അഭ്യർത്ഥിച്ചു.

"എല്ലാവരും രാവണപ്രഭു വീണ്ടും തിയേറ്ററിൽ വന്നു കാണണം. സവാരി ഗിരി ഗിരി," എന്നാണ് വസുന്ധര ദാസ് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി റീ-റിലീസ് ഒരു സിനിമാ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. മുൻപ് റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളും ഏറെ പ്രശംസ നേടിയ ചിത്രങ്ങളുമാണ് ഇത്തരത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്നത്. 'സ്ഫടികം' ആയിരുന്നു ഈ ട്രെൻഡിന് മലയാളത്തിൽ തുടക്കമിട്ടത്. പിന്നീട് നിരവധി മോഹൻലാൽ-മമ്മൂട്ടി ചിത്രങ്ങളും റീ-റിലീസ് ചെയ്യപ്പെട്ടു.

രഞ്ജിത്ത് സംവിധാനം ചെയ്ത 'രാവണപ്രഭു' 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ്. 'ദേവാസുര'ത്തിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിലാണ് എത്തിയത്. മംഗലശ്ശേരി നീലകണ്ഠന്റെയും മകൻ കാർത്തികേയന്റെയും കഥയാണ് ചിത്രം പറഞ്ഞത്. വസുന്ധര ദാസ് അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.

Tags:    

Similar News