വിക്രമിന്റെ ആക്ഷൻ ത്രില്ലർ റിലീസിനൊരുങ്ങുന്നു; തകർപ്പൻ പ്രകടനവുമായി സുരാജ് വെഞ്ഞാറമൂടും; വീര ധീര ശൂരൻ ഭാഗം 2 ന്റെ റിലീസ് തീയതി പുറത്ത്

Update: 2025-01-08 12:22 GMT

ചെന്നൈ: പ്രഖ്യാപനം എത്തിയത് മുതൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വീര ധീര ശൂരൻ ഭാഗം 2. പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാനിലെ ഗംഭീര പ്രകടനത്തിന് ശേഷം വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ വലിയ ശ്രദ്ധനേടിയിരുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്റെ റിലീസ് ജനുവരി 30നായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

വീര ധീര ശൂരൻ രണ്ടാം ഭാഗം സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.യു. അരുൺകുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തിൽ ചിയാൻ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരും അഭിനയിക്കുന്നുണ്ട്ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ശ്രദ്ധ നേടിയിരുന്നു. റിലീസ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും ടീസറിൽ കാണാനായത് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്.

തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ എഡിറ്റിംഗ് സി എസ് ബാലചന്ദറാണ്. വീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന കലാസംവിധാനവും നിർവ്വഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമ്മാണവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags:    

Similar News