ആക്ഷൻ ചിത്രവുമായി പൃഥ്വിരാജ്; ‘വിലായത്ത് ബുദ്ധ’യുടെ ടീസറിന് മികച്ച പ്രതികരണം; 'കേരള ബോക്സ് ഓഫീസ് കത്തു'മെന്ന് ആരാധകർ

Update: 2025-09-06 15:32 GMT

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിങ്കറെ ടീസറിന് ലഭിക്കുന്നത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മികച്ചൊരു തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അന്തരിച്ച സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിനു ശേഷം ചെയ്യാൻ ഉദ്ദേശിച്ച പ്രോജക്റ്റായിരുന്നു ഇത്. സന്ദീപ് സേനനും എ വി അനൂപും ചേർന്ന് ഊർവ്വശി തിയറ്റേഴ്സ്, എ വി എ പ്രൊഡക്ഷൻസ് ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിൽ, പൃഥ്വിരാജ് 'ഡബിൾ മോഹനൻ' എന്ന ചന്ദന മോഷ്ടാവിന്റെ വേഷത്തിലാണ് എത്തുന്നത്. ഷമ്മി തിലകൻ ഗുരുവായ ഭാസ്ക്കരനായി വേഷമിടുന്നു. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. പ്രിയംവദ കൃഷ്ണയാണ് നായിക.

Full View

ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ 'വിലായത്ത് ബുദ്ധ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു. അരവിന്ദ് കശ്യപ്, രണദിവെ എന്നിവർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Tags:    

Similar News