'കാത്തിരിപ്പിന് അവസാനം, ഗർജ്ജനം നാളെ തുടങ്ങും'; 'വൃഷഭ'യുടെ അപ്ഡേറ്റ് പുറത്ത് വിട്ട് മോഹൻലാൽ

Update: 2025-09-15 17:33 GMT

കൊച്ചി: മോഹൻലാൽ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'വൃഷഭ'യുടെ പുതിയ അപ്ഡേറ്റ് നാളെ പുറത്തുവരും. ചിത്രത്തിന്റെ കാത്തിരിപ്പ് അവസാനിച്ചെന്നും, നാളെ മുതൽ ചിത്രത്തിന്റെ ഗർജ്ജനം ആരംഭിക്കുമെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 2025-ൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. നന്ദകിഷോർ സംവിധാനം ചെയ്യുന്ന 'വൃഷഭ' ഒക്ടോബർ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന 'വൃഷഭ'യിൽ മോഹൻലാലിന്റെ മികച്ച പ്രകടനം ആരാധകർ ഉറ്റുനോക്കുന്നു. 'വൃഷഭ' 2025-ലെ മോഹൻലാലിന്റെ പ്രധാന റിലീസുകളിൽ ഒന്നാണ്.

Full View

ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഇമോഷണല്‍ ഡ്രാമ ഴോണറില്‍പ്പെടുന്ന ഒരച്ഛനും മകനും ഇടയിലുള്ള ബന്ധം പശ്ചാത്തലമാക്കുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.

Tags:    

Similar News