ഹൈ വോള്‍ട്ടേജ് ആക്ഷനും റൊമാന്‍സും; ഹൃത്വിക്കും ജൂനിയർ എൻടിആറും നേർക്കുനേർ; 'വാർ 2' ട്രെയ്‌ലർ പുറത്ത്
മുബൈ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് 'വാർ 2'. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ആദ്യ ഭാഗത്തിലെന്ന പോലെ ഹൈ വോള്‍ട്ടേജ് ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. കിയാരാ അദ്വാനിയാണ് ചിഗോത്രത്തിൽ നായികയായി എത്തുന്നത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസായി. ചിത്രം ഓഗസ്റ്റ് 14ന് തീയറ്ററുകളിൽ എത്തും.
2.35 സെക്കന്‍ഡുള്ള ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഹൃത്വിക്കും ജൂനിയര്‍ എന്‍ടിആറും പരസ്പരം പോരടിക്കുന്നതായാണ് ട്രെയ്‌ലറിൽ കാണിക്കുന്നത്. 'ബ്രഹ്‌മാസ്ത്ര' ഒരുക്കിയ അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധാനം. 2019-ല്‍ പുറത്തിറങ്ങിയ 'വാറി'ന്റെ രണ്ടാംഭാഗമാണ് 'വാര്‍ 2'. യഷ് രാജ് ഫിലിംസ് ആണ് വാറിന്റെ നിര്‍മാണം. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് 'വാര്‍ 2'. നായികയായ കിയാരയ്ക്കും മാസ് ആക്ഷന്‍ സീനുകള്‍ ചിത്രത്തിലുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
2019ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. മേജര്‍ കബീര്‍ എന്ന 'റോ ഏജന്റ്' ആയിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് എത്തിയത്. ഇതേ കഥാപാത്രത്തെ തന്നെയാണ് 'വാര്‍ 2'-ലും ഹൃതിക് അവതരിപ്പിക്കുക. തിരക്കഥ ശ്രീധര്‍ രാഘവന്‍. ബെഞ്ചമിന്‍ ജാസ്‌പെര്‍ എസിഎസ് ഛായാഗ്രഹണവും പ്രീതം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആദിത്യ ചോപ്രയുടേതാണ് കഥ.
അസോസിയേറ്റ് പ്രൊഡ്യൂസർ: റിഷഭ് ചോപ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സഞ്ജയ് ശിവൽക്കർ, എഡിറ്റർ: ആരിഫ് ഷെയ്ഖ്, പ്രൊഡക്ഷൻ ഡിസൈനർമാർ: രജത് പൊദ്ദാർ, അമൃത മഹൽ നകൈ, ശബ്ദം: ദിലീപ് സുബ്രഹ്മണ്യം, ഗണേഷ് ഗംഗാധരൻ, പശ്ചാത്തല സംഗീതം: സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര
ആക്ഷൻ ഡയറക്ടർമാർ: സ്പിറോ റസാറ്റോസ്, ഫ്രാൻസ് സ്പിൽഹൗസ്, ആൻൽ അരസു, ഓ സീ യംഗ്, ക്രെയ്ഗ് മാക്രേ, സുനിൽ റോഡ്രിഗസ്, വസ്ത്രാലങ്കാരം: അനിത ഷ്രോഫ് അഡജാനിയ, നിഹാരിക ജോളി, കൊറിയോഗ്രഫി ഡയറക്ടർ: ബോസ്കോ ലെസ്ലി മാർട്ടിസ്, വിഷ്വൽ എഫക്റ്റിംഗ്, ഷാർവിസിങ് സ്റ്റുഡിയോ: നിർമ്മാതാവ്: ഗുർപ്രീത് സിംഗ്.