ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ; മാര്‍ക്കോ കണ്ട് അടുത്തിരുന്ന സ്ത്രീ ഛര്‍ദ്ദിച്ചു; കുട്ടികളും വൃദ്ധരും ഈ സിനിമ കാണരുത്; അവര്‍ മരിച്ചുപോകും; വൈറലായി പ്രതികരണം

Update: 2024-12-23 08:32 GMT

കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്റെ ആക്ഷന്‍ പടമായി മാര്‍ക്കോ പുറത്തിറങ്ങിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ആദ്യ ദിനം തന്നെ 10 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ ചില ആളുകള്‍ക്ക് മാര്‍ക്കോ അത്രക്ക് ഇഷ്ടപ്പെട്ടില്ല. അതിലെ വയലന്‍സ് രംഗങ്ങള്‍ കണ്ട് സിനിമ കണ്ടുകൊണ്ടിരുന്ന സ്ത്രീ ശര്‍ദ്ദിച്ചുവെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.

ഉത്തരേന്ത്യക്കാരനായ സൂരജ് എന്ന പ്രേക്ഷകനാണ് സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ എങ്ങനെ ബാധിക്കുന്നുവെന്ന് പ്രതികരിച്ചിരിക്കുന്നത്. ''മാര്‍കോ എന്ന സിനിമ കണ്ടു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ട് അടുത്തിരുന്ന സ്ത്രീ എന്റെ ഉടുപ്പിലേക്ക് ഛര്‍ദ്ദിക്കുകയായിരുന്നു. അനിമല്‍, കില്‍ എന്നീ സിനിമകളിലെ ഭീകരത മാര്‍ക്കോയ്ക്ക് താഴെയേ വരൂ.''

ഇന്ത്യന്‍ സിനിമയില്‍ ഇത്തരം ഒരു സിനിമ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. നായകനല്ല, വില്ലനാണ് ഈ സിനിമയിലെ താരം. കുഞ്ഞ് കുട്ടികളോട് വരെ ഇത്രയും അടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ നമ്മള്‍ കണ്ടിട്ടേയുണ്ടാകില്ല. കുട്ടികളും വൃദ്ധരും ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. അവര്‍ മരിച്ചു പോകും. അത്രപോലും ഈ സിനിമ കോംപ്രമൈസ് ചെയ്തിട്ടില്ല.''

''മാളികപ്പുറം സിനിമയില്‍ ദൈവമായി വന്ന ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ ദൈവത്തില്‍ നിന്നും അകന്നാണ് നില്‍ക്കുന്നത്. തിയേറ്ററില്‍ തന്നെ ചെന്ന് കാണേണ്ട സിനിമയാണിത്'' എന്നാണ് സൂരജ് പറയുന്നത്.

Tags:    

Similar News