സുരേഷ് ഗോപിക്കും ഭാര്യയ്ക്കും മുന്നിൽ ന‍ൃത്തം ചെയ്ത് കുഞ്ഞുമിടുക്കി; 'വളരെ ക്യൂട്ട്' എന്ന് നെറ്റിസൺസ്; വൈറലായി വീഡിയോ

Update: 2025-10-12 05:31 GMT

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും മുന്നിൽ നൃത്തം ചെയ്ത ഒരു കൊച്ചുകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വന്ദേഭാരത് ട്രെയിനിലായിരുന്നു സംഭവം. യന വരുൺ എന്ന ഈ മിടുക്കിയുടെ പ്രകടനം ഏവരുടെയും മനം കവർന്നു.

ട്രെയിൻ യാത്രയ്ക്കിടെയാണ് യന സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കും മുന്നിൽ നൃത്തം ചെയ്തത്. കുട്ടിയുടെ നൃത്തം ഇരുവരും ഏറെ ആസ്വദിക്കുന്നതായി വീഡിയോയിൽ കാണാം. നൃത്തത്തിന് ശേഷം യന രാധികയുടെ മടിയിലിരുന്ന് വിശേഷങ്ങൾ പങ്കുവെക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് സുരേഷ് ഗോപി യനയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.

Full View

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യനയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. കുട്ടിയുടെ നൃത്തത്തെയും നിഷ്കളങ്കതയെയും ആരാധകർ പ്രശംസിച്ചു. 'അടിപൊളി ഡാൻസ്', 'വളരെ ക്യൂട്ട്' എന്നിങ്ങനെയാണ് പലരുടെയും പ്രതികരണങ്ങൾ.

Tags:    

Similar News