'ചിങ്ങത്തിൽ താലികെട്ട്...'; മണ്ഡപത്തിൽ പച്ച പട്ടുസാരിയിൽ അതീവ സുന്ദരിയായി വരദ; എല്ലാത്തിനും താങ്ങായി ചേച്ചിയുടെ തണലും; ഗായിക അഭയ ഹിരൺമയിയുടെ സഹോദരി വിവാഹിതയായി; മംഗളാശംസകൾ നേർന്ന് ബന്ധുക്കളും സുഹൃത്തുക്കളും
സമൂഹ മാധ്യമങ്ങളിലെ സൂപ്പര്‍താരമാണ് അഭയ ഹിരണ്‍മയി. പാട്ടിനേക്കാളും കൂടുതല്‍ ചര്‍ച്ചയായത് അഭയയുടെ സ്വകാര്യ ജീവിതമാണ്. ലിവിങ് റ്റുഗദര്‍ ജീവിതവും വേര്‍പിരിയലും പുതിയ പ്രണയവുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരുന്നു. ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് മുന്‍പ് അഭയ പറഞ്ഞിരുന്നു.
ഒന്നിച്ച് ജീവിച്ചിരുന്നപ്പോള്‍ സന്തോഷവതിയായിരുന്നു. അന്ന് രാജകുമാരിയെപ്പോലെയാണ് ജീവിച്ചത്, ഇപ്പോഴും അങ്ങനെയാണ് കഴിയുന്നതെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ സഹോദരി വിവാഹിതയായ വിവരമാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
ഗായികയും സംഗീതജ്ഞയുമായ അഭയ ഹിരൺമയിയുടെ സഹോദരി വരദ ജ്യോതിർമയി വിവാഹിതയായി. വിഷ്ണു കെ. ദാസാണ് വരൻ. തിരുവനന്തപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.
വിവാഹത്തിൽ വരദ ജ്യോതിർമയി പച്ച നിറത്തിലുള്ള പട്ടുസാരിയാണ് ധരിച്ചത്. ഈ സാരിയിൽ സ്വർണ്ണ നിറത്തിലുള്ള നൂലുകൾ കൊണ്ടുള്ള എംബ്രോയ്ഡറി വർക്കുകൾ ശ്രദ്ധേയമായിരുന്നു. തിളക്കമാർന്ന വസ്ത്രധാരണത്തിലൂടെയും ഫാഷനിലൂടെയും ഏവരുടെയും ശ്രദ്ധ നേടുന്ന താരമാണ് അഭയ ഹിരൺമയി.
ഗായികയും സഹോദരിയും തമ്മിലുള്ള സ്നേഹബന്ധം പലപ്പോഴും അഭയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സ്റ്റാർട്ട്-അപ്പ് കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് വരദ. വരദയോടുള്ള സ്നേഹം അഭയ ഹിരൺമയി പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. സംഗീതത്തിലും ഫാഷനിലുമുള്ള അഭയയുടെ പ്രകടനം ഏറെ പ്രശംസനീയമാണ്.
അതേസമയം, വ്യക്തി ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളരാതെ മുന്നേറിയ അഭയ ശരിക്കും മാതൃകയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എല്ലാവരെയും പോലെ സങ്കടമൊക്കെ വരാറുണ്ട്, അത് മറ്റുള്ളവരെ കാണിക്കുന്നയാളല്ല താന്‍ എന്ന് മുന്‍പൊരു അഭിമുഖത്തില്‍ അഭയ പറഞ്ഞിരുന്നു.