ഞാൻ ഞെട്ടിപ്പോയി കണ്ടപ്പോൾ; എന്ത് വസ്ത്രം ധരിച്ചാലും ഇപ്പോൾ കുഴപ്പമാണ്; ഈവൻ സാരി ഉടുത്താൽ കൂടി..; ഇതൊക്കെ മോശമാണ്; ഇവരൊക്കെ എവിടുന്ന് പൊട്ടിവീഴുന്നു?; ആകാശ ആംഗിളില്‍ വീഡിയോയെടുക്കുന്നതിനെതിരെ തുറന്നടിച്ച് ആര്യ

Update: 2025-01-25 14:46 GMT

കൊച്ചി: ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് 'ആര്യ' ബഡായ്. മുകേഷ്, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, തുടങ്ങിയവരോടൊപ്പം ഹിറ്റ് റിയാലിറ്റി ഷോ ആയ ബഡായ് ബംഗ്ലാവിലെ പ്രകടനത്തിലൂടെയാണ് ആര്യ കൂടുതൽ പ്രശസ്‍തയായതും ഈ പേര് ലഭിച്ചതും. ഇപ്പോഴിതാ, മോശം ആംഗിളില്‍ വീഡിയോയെടുക്കുന്നതിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം

ഏതൊരു വസ്ത്രം ധരിച്ചാലും ഒരുപാട് ശ്രദ്ധിക്കണമെന്നും പറയുന്ന വാക്കുകളിൽ ജാഗ്രത പുലർത്തണമെന്നും ആര്യ പറഞ്ഞു. ഒരിക്കലും ആരും വീഡിയോ ഇട്ട ആളെ കുറ്റം പറയില്ലെന്നും പകരം അതിൽ കാണുന്നത് ആരെയാണോ അവരെയാകും വിമർശിക്കുകയെന്നും താരം വ്യക്തമാക്കി.

''സാരി ഉടുത്താൽ പോലും രക്ഷയില്ല. നമ്മുടെ സംസ്‌കാരത്തിന് ഏറ്റവും യോജിക്കുന്നത് എന്ന് പറയപ്പെടുന്ന വസ്ത്രമാണ്‌ സാരി. ആ സാരിയിൽ പോലും ചില വീഡിയോസ് ഒക്കെ കണ്ടാൽ, ഈശ്വരാ ഈ ആംഗിളിൽ എടുത്താൽ എങ്ങനെ ഇരിക്കും എന്ന് ആലോചിക്കാറുണ്ട്. സ്ഥിരമായി ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന ചില സഹതാരങ്ങൾ ഇതിനെ കുറിച്ച് പറയുന്നതും കേൾക്കാറുണ്ട്. സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്'', ആര്യ വ്യക്തമാക്കി.

Tags:    

Similar News