ഇപ്പോൾ പിന്നെ..'ഡിവോഴ്സ്' എന്നൊക്കെ പറയുന്നത് ഫാഷനായല്ലോ; പറ്റില്ലെന്ന്..തോന്നിയാൽ അങ്ങ് വിട്ട് കളയുക; ജീവിതമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല..!! തന്റെ ഭാര്യയുമായി വേർപിരിഞ്ഞെന്ന് നടൻ മനു വർമ; വെളിപ്പെടുത്തലിൽ ഞെട്ടൽ

Update: 2026-01-01 15:46 GMT

പ്രമുഖ നടൻ ജഗന്നാഥ വർമ്മയുടെ മകനും നടനുമായ മനു വർമ്മയും ഭാര്യയും നടിയുമായ സിന്ധുവും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് വെളിപ്പെടുത്തി. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ലെങ്കിലും, ഒരുമിച്ച് ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മനു വർമ്മ മൂവി വേൾഡ് മീഡിയയുമായി നടത്തിയ അഭിമുഖത്തിൽ അറിയിച്ചു.

ഒടുവിൽ പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോൾ ബന്ധം വേർപെടുത്തുന്നതാണ് നല്ലതെന്നും, വേർപിരിഞ്ഞ ശേഷവും സൗഹൃദം നിലനിർത്തുന്നത് അഭികാമ്യമാണെന്നും മനു വർമ്മ അഭിപ്രായപ്പെട്ടു. "ഞങ്ങൾ ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഒഫീഷ്യൽ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്," അദ്ദേഹം പറഞ്ഞു. പ്രണയിച്ച് വിവാഹിതരായതാണെങ്കിലും, പരസ്പരം പറ്റില്ലെന്ന് തോന്നിയാൽ പിരിയണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകൾ...

"ഞങ്ങൾ ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഒഫീഷ്യൽ ആയിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ചും സ്നേ​ഹിച്ചും ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനെക്കാൾ പ്രണയിച്ച എത്രയോ ആൾക്കാർ പിരിയുന്നു. എനിക്ക് പരിചയമുള്ളവർ തന്നെയുണ്ട്. ഓൾ ഇൻ ദ ​ഗെയിം. അത്രയെ ഉള്ളൂ", എന്ന് മനു വർമ പറയുന്നു. മൂവി വേൾഡ് മീഡിയയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"ഇപ്പോൾ പിന്നെ ഡിവോഴ്സ് എന്നത് ഒരു ഫാഷനായല്ലോ. ചെല്ലുമ്പോഴേ അറിയുള്ളൂ ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട്. ഒരു ദിവസം ആയിരക്കണക്കിന് കേസാണ് വരുന്നത്. ചില സമയത്ത് ജ‍ഡ്ജ് തലവേദന എടുത്തിരിക്കുന്നത് കാണാം. വേർപിരിഞ്ഞവർ ഒരിക്കലും പരസ്പരം നല്ലത് പറയില്ലല്ലോ. കോടതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ചളിവാരി എറിയുകയാണ്. അങ്ങോട്ടേക്ക് പോകാനും ഒരു മടിയാണ്", എന്നും അദ്ദേഹം പറയുന്നുണ്ട്.

പണ്ട് ഒരു മനസിലാക്കലുണ്ടായിരുന്നു. കാലഘട്ടം മാറുമ്പോൾ ഓരോരുത്തരുടെയും മനസ്ഥിതിയും കാര്യങ്ങളുമൊക്കെ മാറുകയല്ലേ. ഇത് സംഭവിക്കാൻ അധികം സമയമൊന്നും വേണ്ടല്ലോ. പരസ്പരം മനസിൽ പെരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുക എന്നതാണല്ലോ നല്ലത്. കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ല. പറ്റില്ല എന്ന് തോന്നിയാൽ പിരിയുക.

വിദേശത്തൊക്കെ അങ്ങനെയാണ്. പക്ഷേ അങ്ങോട്ടൊക്കെ വിവാഹമോചനം നേടിയാലും പരസ്പര സൗഹൃദം ഉണ്ടാകും. അതിവിടെ ഇല്ല. അങ്ങനെ വന്നാൽ ഇവിടെ ഡിവോഴ്സ് ചെയ്യുന്നവരുടെ എണ്ണം കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നത് നല്ലതാണ്. അതിന് എന്താണ് കുഴപ്പം", എന്നും മനു വർമ കൂട്ടിച്ചേർത്തു. സിന്ധു- മനു വർമ ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. മൂത്തയാൾ അമേരിക്കയിൽ എൻജിനീയറാണ്. രണ്ടാമത്തെയാൾ ബാം​ഗ്ലൂരും. സുഖമില്ലാത്ത മകളാണ് ഏറ്റവും ഇളയ കുട്ടി.

Tags:    

Similar News