പെൺകുട്ടികൾ ശരീരത്തിന് ചേരുന്ന 'ഡ്രസ്സ്‌' വേണം ധരിക്കാൻ; അത് വൾ​ഗർ ആകരുത്; ചിലർക്ക് നല്ല ഭംഗിയായിരിക്കും; കാലം മാറിയെന്നൊക്കെ അറിയാം..എന്നാലും; തുറന്നുപറഞ്ഞ് നടൻ ഷാജു

Update: 2025-12-02 11:54 GMT

ലയാള സിനിമ നടനും മിമിക്രി കലാകാരനുമായ ഷാജു ശ്രീധർ പെൺകുട്ടികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ചർച്ചയാകുന്നു. താനും ഭാര്യ ചാന്ദ്നിയും ചേർന്ന് മക്കളുടെ വസ്ത്രധാരണത്തിൽ ചില നിയന്ത്രണങ്ങൾ വെക്കാറുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

"വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ചെറിയ നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ചേരാത്ത ഡ്രെസ്സൊക്കെ ഇട്ടോണ്ട് വരുമ്പോൾ, 'ത്രീ ഫോർത്ത് ഇട്ടോ, അതിന് അപ്പുറത്തേക്കുള്ളത് ഇടേണ്ട' എന്ന് പറയും," ഷാജു പറഞ്ഞു. എന്നാൽ മക്കൾ ഇതിന് മറുപടിയായി 'വീട്ടിലല്ലേ, ഞങ്ങൾ സ്വതന്ത്രമായി നടന്നോട്ടെ' എന്ന് പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലഘട്ടം മാറിയെന്ന് അറിയാമെങ്കിലും, പെൺകുട്ടികൾ ശരീരത്തിന് യോജിച്ച വസ്ത്രങ്ങൾ ധരിക്കുന്നതാണ് എപ്പോഴും ഭംഗി എന്നാണ് ഷാജുവിന്റെ അഭിപ്രായം. ചിലർ ചേരാത്ത വസ്ത്രങ്ങൾ ധരിക്കുമ്പോഴാണ് മോശം കമന്റുകൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്ത്രധാരണം ഒരിക്കലും മോശമായി തോന്നുന്ന രീതിയിൽ (വൾഗർ) ആകരുത് എന്നും ഷാജു ശ്രീധർ അഭിപ്രായപ്പെട്ടു.

Tags:    

Similar News