'എനിക്കും നിനക്കുമായി പറുദീസ...'; നരച്ച താടിയിൽ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ സൂര്യ; വൈറ്റ് ഗൗണിൽ സ്റ്റൈലിഷായി ജ്യോതിക; വൈറലായി സീഷെല്‍സിലെ അവധിക്കാല ഫോട്ടോകൾ

Update: 2025-06-29 15:22 GMT

ടിപ്പിൻ നായകൻ സൂര്യക്കൊപ്പം സീഷെല്‍സില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ജ്യോതിക. സീഷെല്‍സിലെ ബീച്ചില്‍നിന്നും റിസോര്‍ട്ടില്‍നിന്നുമുള്ള നിമിഷങ്ങളാണ് ജ്യോതിക പങ്കുവെച്ചിരിക്കുന്നത്.

'എനിക്കും നിനക്കുമായി പറുദീസയില്‍ മറ്റൊരു ദിനം' എന്നു കുറിച്ചുകൊണ്ട് സീഷെല്‍സിലെ ഇരുവരുടേയും നല്ലനിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോയും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പോസ്റ്റ്. വീഡിയോയില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലാണ് സൂര്യയെ കാണുന്നത്.

ഇരുവരും ഹെലികോപ്റ്ററില്‍ യാത്രചെയ്യുന്നതും ബീച്ചിലിരിക്കുന്നതും സൂര്യാസ്തമയവും, ഭക്ഷണവുമായി റസ്റ്ററന്റില്‍ ഇരിക്കുന്നതും ഗൈഡിനൊപ്പം സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് പ്രതികരണങ്ങളുമായി രംഗത്ത് എത്തിയത്.

ഇരുവരും അഭിനയിച്ച കാക്കാ കാക്കാ എന്ന ചിത്രത്തിലെ ഉയിരിന്‍ ഉയിരേ എന്ന ഗാനരംഗങ്ങളോടു സമാനമാണ് പോസ്റ്റിലെ ചിത്രങ്ങളെന്നും റീലിന് ആ പാട്ട് നല്‍കണമെന്നും ആരാധകരിലൊരാള്‍ കമെന്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News