തിയേറ്ററിൽ എമ്പുരാൻ കാണാനെത്തിയ ചെറുപ്പക്കാരുടെ കണ്ണ് ഒന്ന് ഉടക്കി; സ്‌ക്രീനിൽ നിറഞ്ഞ് നിന്ന് ആ ഐകോണിക് വാക്ക്; ഈ പൂക്കി ആരെന്ന് പരതാൻ തുടങ്ങി; ഇൻസ്റ്റയിൽ അടക്കം താരമായി 'ആൻഡ്രിയ റ്റിവഡാർ'; വിവാദത്തിനിടയിലും മെൻ വിൽ ബി മെൻ ആകുന്ന കാഴ്ച; പുതിയ ക്രഷ് അപ്ഡേറ്റഡ് എന്ന് ആരാധകർ!

Update: 2025-04-01 15:14 GMT

ക്കഴിഞ്ഞ മാർച്ച് 27ന് ആണ് സിനിമ പ്രേമികളെയെല്ലാം ഏറെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തിയത്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സിനിമ പ്രദർശനത്തിനെത്തിയത്. ചിത്രം റീലീസ് ചെയ്തില്ല അതിനുമുന്നെ തന്നെ വലിയൊരു വിവാദത്തിലും ചിത്രം കുടുങ്ങുകയും ചെയ്തു. വൻ ഹൈപ്പോടെ എത്തിയ ചിത്രം വലിയ പ്രതീക്ഷ കാത്തെന്ന് മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫീസിൽ തന്നെ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിൽ തന്നെ പടം 200 കോടി ക്ലബ്ബ് ചിത്രമെന്ന നേട്ടവും എമ്പുരാൻ സ്വന്തമാക്കുകയും ചെയ്തു.ഇപ്പോഴിതാ, സിനിമയുടെ ആവേശം കെട്ട് അടങ്ങുന്നതിന് മുന്നേ തന്നെ അതിൽ അഭിനയിച്ച താരങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്.

തിയേറ്ററിൽ എമ്പുരാൻ കാണാനെത്തിയ ചെറുപ്പക്കാരുടെ കണ്ണ് ഇടയ്ക്ക് സ്‌ക്രീനിൽ ഒന്ന് കൊളുത്തി. ഒരു വിദേശ സുന്ദരിയെ ആയിരിന്നു അവർ സ്‌ക്രീനിൽ കണ്ടത്. ആദ്യത്തെ എൻട്രിയിൽ തന്നെ യുവാക്കളുടെ പുതിയ ക്രഷ് ലിസ്റ്റിൽ ഇടം പിടിക്കുകയായിരുന്നു.മറ്റാരുമല്ല 'ആൻഡ്രിയ റ്റിവഡാർ' എന്ന ബ്രിട്ടീഷ് നടിയായിരുന്നു അത്. കൂടുതലും സ്പാനിഷ് സിനിമകളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. സിനിമയിൽ വളരെ ശക്തമായൊരു കഥാപാത്രമായിരുന്നു ആൻഡ്രിയയുടേത്. മിഷേൽ മെനുഹിൻ എന്നാണ് കഥാപാത്രത്തിന്റെ പേര് ഖുറേഷി ഗ്യാങ്ങിനെയും കാബുക്ക ഗ്യാങ്ങിനെയും കീഴ്‌പ്പെടുത്താൻ എത്തുന്ന ഏജന്റ് ആയിട്ടാണ് താരം എമ്പുരാനിൽ അഭിനയിച്ചിരിക്കുന്നത്.


റൊമേനിയന്‍ വേരുകളുള്ള ബ്രിട്ടീഷ് നടിയും നിര്‍മാതാവുമാണ് ആന്‍ഡ്രിയ ടിവ്ഡാര്‍. മിഷാല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ 'എമ്പുരാനി'ല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യഭാഗമായ 'ലൂസിഫറി'ലുമുണ്ട് ഈ ബ്രിട്ടീഷ് നടി. "ഖുറേഷി അബ്രഹാമിനു പുറകെ പോകുന്ന രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.6 ന്റെ എസ്.എ.എസ്. ഓപ്പറേറ്റീവായ മിഷാല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തേയാണ് 'എമ്പുരാനി'ല്‍ അവതരിപ്പിക്കുന്നത്

അതിനിടയിലാണ് സ്‌ക്രീനിൽ നിറഞ്ഞ് നിന്ന് ഐകോണിക് വാക്കിൽ യുവാക്കളുടെ കണ്ണ് ഒന്ന് പാഞ്ഞത്. ഇതോടെ വിവാദത്തിനിടയിലും ആരാധകർ ഒരു പുതിയ ക്രഷിനെ കണ്ടെത്തുകയും ചെയ്തു. പിന്നെ കണ്ട കാഴ്ച സോഷ്യൽ മീഡിയയിൽ അടക്കം അവർ വൈറലാകുന്ന കാഴ്ച ആയിരുന്നു. നിരവധി ക്രഷ് ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.


അതേസമയം,റീ എഡിറ്റിങ് കഴിഞ്ഞശേഷം ഞായറാഴ്ച രാത്രി തന്നെ ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ മൂന്ന് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് വെട്ടിമാറ്റിയത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഉള്‍പ്പെടെയുള്ളവയാണ് ഒഴിവാക്കിയത് എന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേര് മാറ്റി ബല്‍രാജെന്നുമാക്കിയിട്ടുണ്ട്.

അസാധാരണ നടപടിയാണ് ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായത്. നിര്‍മ്മാതാക്കള്‍ തന്നെ ചിത്രത്തിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സെന്‍സര്‍ ബോര്‍ഡ് ആസ്ഥാനത്താണ് മോഡിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അവധി ദിവസത്തിലാണ് സെന്‍സറിങും റീ എഡിറ്റിങ്ങും നടന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധവും വ്യാപകപരാതികളും ദേശീയ തലത്തിലടക്കം ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രത്തിലടക്കം മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചത്. തുടര്‍ന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.

Tags:    

Similar News