ഇമോഷണലി വീക്ക് ആകുമ്പോൾ ഞാൻ കരഞ്ഞ് തീർക്കും; അതല്ലാതെ വേറെ വഴിയില്ല; അദ്ദേഹവും അങ്ങനെ തന്നെയാണ്; ഉപദേശങ്ങളൊന്നും കേൾക്കാറില്ല; മനസ് തുറന്ന് സംസാരിച്ച് നടി ആര്യ ബാബു
കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഏറെ പരിചിതമായ മുഖമാണ് നടി ആര്യ ബാബു. സോഷ്യൽ മീഡിയയിൽ അടക്കം താരം സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. സിനിമയിൽ അവസരം ലഭിക്കുന്നത് കുറയുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് നടി ആര്യ ബാബു പറയുന്നു. ഇപ്പോഴുളള സിനിമയിൽ ഹാസ്യവേഷങ്ങൾ കുറവാണെന്നും അവർ പറഞ്ഞു. റിയാലിറ്റി ഷോയായ ബിഗ്ബോസിൽ വന്നതിനുശേഷം സിനിമയിൽ അവസരം കുറഞ്ഞിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
നടിയുടെ വാക്കുകൾ..
'ഇമോഷണലി വീക്ക് ആകുമ്പോൾ കരഞ്ഞ് തീർക്കുകയാണ് പതിവ്. അതിൽ പുറത്തുവരാൻ വേറെ വഴികളില്ല. മറ്റുളളവരുടെ സുഹൃത്തായി ഇരിക്കാൻ വലിയ ഇഷ്ടമാണ്. എന്റെ അച്ഛനും ഇതുപോലെയായിരുന്നു. സുഹൃത്തെന്ന നിലയിൽ നമ്മളെ ഒരാൾ പോസിറ്റീവായി ഓർക്കുന്നത് വലിയ കാര്യമാണ്. മറ്റുളളവർ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ കേൾക്കും. പക്ഷെ ഉപദേശങ്ങളൊന്നും കേൾക്കാറില്ല. സിനിമയിൽ അവസരങ്ങൾ കുറയുന്നുണ്ട്. ബഡായി ബംഗ്ലാവിന്റെ ഭാഗമായതിനുശേഷമാണ് മലയാളികൾ എന്നെ കൂടുതലായി അറിയുന്നത്. ബിഗ്‌ബോസിൽ വന്നതിനുശേഷം അധികം അവസരങ്ങൾ ലഭിച്ചിട്ടില്ല.
സിനിമയിൽ ഹാസ്യവേഷങ്ങൾ ചെയ്യുന്ന നടിമാർ പണ്ടും ഇന്നും കുറവാണ്. പക്ഷെ ഇപ്പോഴുളള സിനിമകളിൽ അത്തരത്തിലുളള വേഷങ്ങളൊന്നും ഉണ്ടാകുന്നില്ല. സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുളളതെല്ലാം റിയലിസ്റ്റിക് സിനിമകളാണ്. നടിയെന്ന നിലയിൽ എനിക്ക് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിക്കുന്നില്ല.
രമേശ് പിഷാരടിയുടെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു സുഹൃത്താണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. അതുകൊണ്ട് രമേശിന്റെ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തിട്ടില്ല. അതിന് കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമയിൽ എനിക്ക് പറ്റിയ കഥാപാത്രം വരുമ്പോൾ തരുമായിരിക്കും. ഞാൻ ഒന്നും ചോദിച്ചിട്ടില്ല' ആര്യ പറയുന്നു.