ഓണത്തിന് വീഡിയോ ഒന്നും കണ്ടില്ലല്ലോ...എന്ന് ആരാധകന്റെ ചോദ്യം; 'ഐസിയു'വിൽ കിടക്കുന്ന ചിത്രവുമായി നടി; സംസാരിക്കാൻ നേരെ പറ്റുന്നില്ലെന്നും മറുപടി; ദേവിചന്ദനയുടെ ദൃശ്യങ്ങൾ വൈറൽ

Update: 2025-09-28 13:01 GMT

സീരിയൽ-സിനിമാ താരം ദേവിചന്ദന സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന അഭിനേത്രിയാണ്. എന്നാൽ ഓണക്കാലത്തൊന്നും ദേവിചന്ദനയെ എവിടേയും കണ്ടില്ല. അന്ന് മുതൽ താരത്തിന് എന്ത് സംഭവിച്ചു എവിടെ പോയി എന്നത് ആളുകൾ അന്വേഷിക്കുന്നുണ്ട്. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവിചന്ദന.

ഒരു മാസക്കാലത്തോളം താൻ ആശുപത്രിയിൽ തന്നെയായിരുന്നുവെന്നും ഹെപ്പറ്റൈറ്റിസ് എ പിടിപ്പെട്ട് ഐസിയുവിലായിരുന്നുവെന്നും ദേവി ചന്ദന സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞു. ഓണത്തിന് വീഡിയോ ഒന്നും കണ്ടില്ലല്ലോ... എവിടായിരുന്നുവെന്ന് ഒരുപാട് പേർ ചോദിച്ചു. സത്യം പറഞ്ഞാൽ ഒരു മാസമായി ആശുപത്രിയിലായിരുന്നു. ശ്വാസം മുട്ടലെന്ന് പറഞ്ഞ് വെച്ചോണ്ടിരുന്നു.

ആശുപത്രിയിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആയിരുന്നുവെന്ന് കണ്ടെത്തിയത്. ലിവർ എൻസൈമസ് എല്ലാം നല്ലപോലെ കൂടി. ഐസിയുവിലായി. അങ്ങനെ രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വീട്ടിൽ എത്തി. കൊവിഡ് വന്നപ്പോൾ അതാണ് ജീവിതത്തിലെ ഏറ്റവും ഹാർഡസ്റ്റ് ടൈമെന്ന് കരുതി. അത് കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോൾ എച്ച്1 എൻ1 വന്നു. അതൊന്നുമല്ല ഹെപ്പറ്റൈറ്റിസ് പിടിപെട്ടശേഷമാണ് ഞാൻ ജീവിതത്തിൽ ചില പാഠങ്ങൾ പഠിച്ചത്.

എവിടുന്നാണ് വെള്ളത്തിൽ നിന്നാണോ ഫുഡ്ഡിൽ നിന്നാണോ ഈ അസുഖം കിട്ടിയതെന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചു. സത്യം പറഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് എവിടേയും ട്രാവൽ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Tags:    

Similar News