ആ സംഭവത്തിന് ശേഷം പരസ്പരം ഞങ്ങൾ മിണ്ടിയിട്ടില്ല; ഒരിക്കൽ പുള്ളിക്ക് നമ്പർ വേണമെന്ന് വാശിയായി; അങ്ങനെ സംസാരിച്ച് തുടങ്ങി പ്രണയമായി; അനുഭവം തുറന്നുപറഞ്ഞ് ഗൗരി

Update: 2025-11-06 10:45 GMT

ടിയും അവതാരകയുമായ ഗൗരി കൃഷ്ണൻ, താൻ വിവാഹം കഴിച്ച സംവിധായകൻ മനോജുമായുള്ള ബന്ധത്തിന്റെ തുടക്കത്തെക്കുറിച്ച് തുറന്നുപറഞ്ഞത് ഏറെ ശ്രദ്ധനേടി. തനിക്ക് തുടക്കത്തിൽ മനോജിനെ ഇഷ്ടമായിരുന്നില്ലെന്നും, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ 'ജാഡ'യുള്ള വ്യക്തിയായാണ് അദ്ദേഹത്തെ കണ്ടതെന്നും ഗൗരി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

"മനോജേട്ടനെ ആദ്യം എനിക്ക് ഇഷ്ടമായിരുന്നില്ല. ഞാൻ സെറ്റിൽ അധികം ആരോടും സംസാരിക്കാറില്ലായിരുന്നു, പുള്ളിയും എന്നെ ശ്രദ്ധിച്ചിരുന്നില്ല. ഒരു ദിവസം ഷൂട്ടിന് കൃത്യസമയത്ത് ചെല്ലാത്തതിനെ തുടർന്ന് മനോജേട്ടൻ എന്റെ റൂമിലേക്ക് വന്ന് ദേഷ്യപ്പെട്ട് സംസാരിച്ചു.

'എന്നെ എടുത്ത് കിണറ്റിലിടും' എന്ന് വരെ അദ്ദേഹം പറഞ്ഞു. അന്നൊരു വലിയ വഴക്കായി," ഗൗരി അനുസ്മരിച്ചു. ഈ സംഭവത്തിന് ശേഷം ഒരു വർഷത്തോളം ഇരുവരും പരസ്പരം സംസാരിച്ചില്ലെന്നും, പിന്നീട് ഒരു നമ്പർ ആവശ്യപ്പെട്ട് തുടങ്ങിയ സംഭാഷണങ്ങളാണ് പ്രണയത്തിലേക്ക് വഴിതെളിയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Similar News