'കാജൽ വാഹനാപകടത്തിൽ മരണപ്പെട്ടു; മൃതദേഹം ആംബുലൻസിൽ ഇതാ...കയറ്റുന്നു..!!'; പുറത്തുവന്ന വാർത്തകൾ കേട്ട് സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ടറി ഞെട്ടി; നിമിഷ നേരം കൊണ്ട് ശ്രീലങ്കയിൽ അടക്കം പരന്ന് ന്യൂസ്; പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നടിയുടെ റിപ്ലൈ പോസ്റ്റ്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം!
ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ സിനിമ താരം കാജൽ അഗർവാൾ വാഹനാപകടത്തിൽ മരിച്ചുവെന്ന വ്യാജ വാർത്തകൾക്ക് താരം തന്നെ നേരിട്ട് മറുപടി നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും താൻ സുരക്ഷിതയാണെന്നും കാജൽ അഗർവാൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ അടുത്തിടെയാണ് കാജൽ അഗർവാൾ ഒരു റോഡപകടത്തിൽപ്പെട്ടെന്നും ഗുരുതരമായി പരിക്കേറ്റെന്നും പിന്നീട് മരണപ്പെട്ടെന്നും പ്രചരിക്കുന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലും ശ്രീലങ്കയിലും ഈ വ്യാജ പ്രചാരണം ശക്തമായിരുന്നു. 'വിദേശത്ത് റോഡപകടത്തിൽ മരിച്ച കാജൽ അഗർവാളിന്റെ മൃതദേഹം ആംബുലൻസിൽ കൊണ്ടുപോകുന്നു' എന്ന തരത്തിലുള്ള ഒരു വ്യാജ വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ പ്രചാരണങ്ങൾക്ക് മതിയായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. നടിയുടെ ടീമിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണവും ലഭ്യമല്ലാത്തതിനാൽ അഭ്യൂഹങ്ങൾ വർധിച്ചു.
ഇതിനിടെയാണ് താരത്തിന്റെ തന്നെ പ്രതികരണം പുറത്തുവന്നത്. "ഞാൻ ഒരു അപകടത്തിൽപ്പെട്ടുവെന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അവകാശപ്പെടുന്ന ചില അടിസ്ഥാനരഹിതമായ വാർത്തകൾ കണ്ടു. ഇത് വളരെ രസകരമായി തോന്നുന്നു. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണമായും സുഖത്തോടെയും സുരക്ഷിതയായും ഇരിക്കുന്നു. ഇത് നിങ്ങളെയെല്ലാവരെയും അറിയിക്കണം എന്ന് തോന്നി," കാജൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
"ദയവായി തെറ്റായ വാർത്തകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. പകരം നമുക്ക് പോസിറ്റീവിറ്റിയിലും സത്യമായ വാർത്തകളിലും ശ്രദ്ധ കേന്ദ്രീകരിക്കാം," എന്നും താരം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ താരത്തിന്റെ ടീമിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാൽ, താരത്തിന്റെ തന്നെ പ്രതികരണമെത്തിയതോടെ വ്യാജ വാർത്തകൾക്ക് അറുതി വരുത്താൻ സാധിച്ചു. സിനിമാ താരങ്ങളെക്കുറിച്ചുള്ള ഇത്തരം വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ആരാധകരും പൊതുജനങ്ങളും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതെ, ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി കാത്തിരിക്കണമെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും അഭ്യർത്ഥനയുണ്ട്.