'ബ്യൂട്ടി കംസ് ഫ്രം വിത്ത് ഇൻ..'; ഒരാളുടെ ഇൻസ്റ്റ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ; സ്ലിം സുന്ദരിയായി നടി ഖുശ്ബു; ഇത്..എന്തൊരു മാറ്റാമെന്ന് സോഷ്യൽ മീഡിയ

Update: 2026-02-04 09:41 GMT

ടി ഖുശ്ബു സുന്ദറിന്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. 9 മാസത്തിനുള്ളിൽ 20 കിലോ ഭാരം കുറച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് താരത്തിന്റെ ഈ അവിശ്വസനീയമായ മാറ്റം ശ്രദ്ധ നേടുന്നത്. താരതമ്യേന മെലിഞ്ഞ്, സ്ലിം ലുക്കിലുള്ള ചിത്രങ്ങൾ കണ്ട പലരും ഇത് 55 വയസ്സുകാരിയായ ഖുശ്ബു തന്നെയാണോ എന്ന് അത്ഭുതപ്പെടുന്നുണ്ട്.

"സൗന്ദര്യം ഉള്ളിൽ നിന്ന് വരുന്നതാണ്" എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു തന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ഈ മാറ്റത്തെ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. ചിലർ താരത്തിന്റെ നിശ്ചയദാർഢ്യത്തെയും ആരോഗ്യപരിപാലനത്തെയും പ്രശംസിക്കുമ്പോൾ, മറ്റുചിലർ ആശങ്കയോടെയാണ് നോക്കുന്നത്. ഖുശ്ബു അമിതമായി മെലിഞ്ഞെന്നും, മുൻപത്തെ പ്രസരിപ്പ് നഷ്ടമായെന്നും, ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടോയെന്നും ചില ആരാധകർ ചോദ്യമുന്നയിക്കുന്നു. 2018-ൽ താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു എന്നതും ചിലർ നിലവിലെ മാറ്റങ്ങളുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുന്നുണ്ട്.

ഇതിനിടെ, തന്റെ മെക്കോവറിന് പിന്നിൽ 'മൗൻജാരോ ഇൻജക്ഷന്റെ' മാന്ത്രികതയാണെന്ന് ആരോപിച്ച് ഒരാൾക്ക് ഖുശ്ബു നൽകിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. "നിങ്ങളെപ്പോലുള്ളവർ എത്ര വലിയ തലവേദനയാണ്. നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് സഹതാപം മാത്രം" എന്നായിരുന്നു താരത്തിന്റെ രൂക്ഷമായ പ്രതികരണം.

Tags:    

Similar News