ആ സമയത്ത് അമ്മച്ചിക്ക് എന്റെടുത്ത് നല്ല ദേഷ്യമായിരുന്നു; ഒന്നു പൊട്ടിച്ചിരിക്കാന്‍ പോലും പറ്റില്ല; ദയവ് ചെയ്ത് സ്ത്രീകള്‍ ഈ മണ്ടത്തരം ഒരിക്കലും കാണിക്കരുത്; ഒരുപാട് അനുഭവിച്ചു; മനസ് തുറന്ന് മഞ്ജു പത്രോസ്
ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും ഒരുപോലെ കഴിവ് തെളിയിച്ച പ്രതിഭയാണ് നടി മഞ്ജു പത്രോസ്. കരിയറിലെയും വ്യക്തീജിവിതത്തിലെയുനൊക്കെ വിശേഷങ്ങൾ താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഓവറിയും ഗർഭപാത്രവും നീക്കം ചെയ്തതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകളാണ് മഞ്ജു തുറന്നുപറഞ്ഞിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ...
''എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ്. ആ സമയത്ത് അമ്മച്ചിക്ക് നല്ല ദേഷ്യമായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുമായിരുന്നു. അന്ന് ആ മൂഡ് സ്വിംഗിന്റെ കാര്യം എനിക്ക് മനസിലായില്ല. ആ അവസ്ഥ എനിക്ക് വന്നപ്പോഴാണ് കാര്യം മനസിലായത്. അന്ന് അമ്മച്ചി സപ്ലിമെന്റൊന്നും എടുത്തിരുന്നില്ല. എന്റെ സർജറി ഏറ്റവും നല്ലയിടത്താണ് ചെയ്തതെന്നാണ് ഞാൻ കരുതിയത്. എന്നാൽ സർജറിക്ക് ശേഷം ചെയ്യേണ്ട കെയറിനെപ്പറ്റി ആരും എന്നോട് പറഞ്ഞിരുന്നില്ല.
സർജറി കഴിഞ്ഞാൽ പീരിയഡ്‌സില്ലാതെ സുഖമായി നടക്കാമെന്നായിരുന്നു എന്നോട് എല്ലാവരും പറഞ്ഞത്. എന്നാൽ അത് എന്റെ ബലമായിരുന്നുവെന്ന് സർജറി കഴിഞ്ഞതിന് ശേഷമാണ് മനസിലായത്. നിവൃത്തിയുണ്ടെങ്കിൽ ഇത് കളയരുത്. മരുന്നുകൊണ്ട് മാറുമെങ്കിൽ മാറ്റിക്കളയണം. സർജറിയാണ് ചെയ്യുന്നതെങ്കിൽ അതിനുശേഷം അനുഭവിക്കും.'', മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.