ആ യാത്രയിൽ വീട്ടിൽ വരണമെന്ന് പറഞ്ഞു; പിന്നീട് ഞങ്ങൾ നല്ല കമ്പനിയായി; ഒരു പോയിന്റ് എത്തിയപ്പോൾ എല്ലാം കൈയ്യിന്ന് പോയി; തുറന്നുപറഞ്ഞ് നടി പാർവതി

Update: 2025-12-03 08:45 GMT

ഭിനേത്രി, മോഡൽ, അവതാരക എന്നീ നിലകളിൽ പ്രശസ്തയായ പാർവതി ആർ കൃഷ്ണ ഭർത്താവ് ബാലുവിനെക്കുറിച്ചും മകനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ധന്യ വർമയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

"എന്റെ ജീവിതത്തിൽ ഞാനെന്തെങ്കിലും ആയി‌ട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ബാലുവേട്ടനാണ്," പാർവതി പറഞ്ഞു. ഈശ്വരൻ സാക്ഷി എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഇവർ ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു യാത്രയ്ക്കിടയിൽ യാദൃച്ഛികമായി ബാലുവിന്റെ വീട്ടിൽ കയറിയപ്പോഴാണ് അവർ പരിചയപ്പെട്ടത്. അന്ന് 'വിവാഹത്തിനൊക്കെ വിളിക്കണം' എന്ന് പറഞ്ഞപ്പോൾ, പിന്നീട് ഒരു ഘട്ടത്തിൽ ബാലു തന്നെയാണ് 'വീട്ടിൽ വന്ന് ആലോചിക്കട്ടെ' എന്ന് ചോദിച്ചതെന്നും പാർവതി ഓർത്തെടുത്തു.

"മകനെ ഞാൻ നോക്കുന്നതിനേക്കാൾ ഏറ്റവും നന്നായി നോക്കുന്നത് അദ്ദേഹമാണ്. ഈയിടെ അവനൊരു പനി വന്നപ്പോൾ ബാലുവേട്ടൻ പൊട്ടിക്കരയുകയായിരുന്നു. ഞാൻ കുറച്ചുകൂടി സ്ട്രോങ് ആയിരുന്നു," പാർവതി പറഞ്ഞു.

Tags:    

Similar News