'അവൾ ഇതാ...ഉദിക്കുന്നു'; കണ്ടാൽ ഹോളിവുഡ് നായികയെപ്പോലെ..; വമ്പൻ മോക്കോവറിൽ തിളങ്ങി നടി പാര്‍വതി തിരുവോത്ത്; 'ഹാലോവീൻ' ലുക്ക് ആണോയെന്ന് ആരാധകർ
'നോട്ട്ബുക്ക്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി തിരുവോത്ത്. പിന്നീട് തമിഴിലും ബോളിവുഡിലും തിളങ്ങിയ പാർവതി, ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന ഒരു സീരീസിലും അഭിനയിക്കുകയാണ്. ഈ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ, സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
'അവിടെ.. അവൾ ഉദിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഇതുവരെയുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ, വൻ മേക്കോവറിലുള്ള ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ ആരെയും ഞെട്ടിക്കുന്നതാണ്. ഈ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനിടയിൽ, പാർവതിയുടെ പുതിയ ചിത്രമായ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി ആദ്യമായി ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
'ഉള്ളൊഴുക്ക്', 'കിഷ്കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയരാഘവൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും മലയാളത്തിലെയും തമിഴിലെയും മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.