സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നനഞ്ഞു; മനസ്സ് മുഴുവൻ നിശ്ശബ്ദമായി; ഭർത്താവിന് എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായി..!!; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പ്രീത
മലയാള ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് പ്രീത പ്രദീപ്. 'മൂന്നുമണി' എന്ന പരമ്പരയിലെ 'മതികല' എന്ന കഥാപാത്രത്തിലൂടെയാണ് പ്രീത ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2019-ൽ വിവാഹിതയായ പ്രീത നിലവിൽ ഭർത്താവുമൊന്നിച്ച് യുകെയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിനെ അറിയിക്കുന്ന വൈകാരികമായ വീഡിയോയും അതിനോടൊപ്പമുള്ള കുറിപ്പുമാണ് പ്രീത ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാകും. അങ്ങനെയൊരു നിമിഷമായിരുന്നു ആ രണ്ട് ചെറു വരകൾ ഞാൻ കണ്ടപ്പോൾ.
ആ പ്രഭാതം, ലോകം ചെറുതായ പോലെ തോന്നി, മനസ്സ് നിശ്ശബ്ദമായി, പെട്ടെന്നുള്ള സന്തോഷം കണ്ണുകൾ നനയിച്ചു. എല്ലാം ജഗദീശ്വരൻ എഴുതിയ ഒരനുഗ്രഹീത പദ്ധതിയുടെ ഏടുകളാണെന്ന ബോധ്യം കൊണ്ടായിരിക്കാം. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടെയും ഹൃദയം ഇതിനോടകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു," പ്രീത കുറിച്ചു.
വീഡിയോയിൽ, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ പ്രീത, ഭർത്താവിന് പായസം നൽകി സന്തോഷവാർത്ത അറിയിക്കുന്നതും കാണാം. സിനിമ-സീരിയൽ രംഗത്തെ പ്രമുഖരടക്കം നിരവധി പേർ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.