ബോളിവുഡിലും ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയയായ നടി പ്രിയ മറാത്തെ അന്തരിച്ചു; ദീര്‍ഘകാലം കാന്‍സറിനെതിരെ ചികിത്സയിലായിരുന്നു; അന്ത്യം വീട്ടില്‍ വച്ച്

Update: 2025-08-31 08:00 GMT

മുംബൈ: ബോളിവുഡിലും ടെലിവിഷന്‍ ലോകത്തും ശ്രദ്ധേയയായ നടി പ്രിയ മറാത്തെ (38) അന്തരിച്ചു. ദീര്‍ഘകാലം കാന്‍സറിനെതിരെ ചികിത്സയിലായിരുന്ന പ്രിയ ഇന്ന് പുലര്‍ച്ചെ 4 മണിയോടെ മിറാ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗയാണ് ഭര്‍ത്താവ്. പവിത്ര റിഷ്ത സീരിയലിലെ വര്‍ഷയായി സുശാന്ത് സിങ് രജ്പുത്തിനൊപ്പമാണ് പ്രിയ വലിയ അംഗീകാരം നേടിയത്. യാ സുഖാനോ യാ മുഖേന അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച പ്രിയ, ചാര്‍ ദിവസ് സ്വാസ്ച് അടക്കമുള്ള സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

കസം സേയില്‍ വിദ്യ ബാലിയെന്ന കഥാപാത്രമായി പ്രിയ ആദ്യമായി ഹിന്ദി ടെലിവിഷനില്‍ എത്തി. ബഡേ അച്ചേ ലഗ്തേ ഹേയിലെ ജ്യോതി മല്‍ഹോത്ര വേഷവും ഏറെ പ്രശംസ നേടി. ഉത്തരണ്‍, ഭാരത് കാ വീര്‍ പുത്ര് മഹാറാണ പ്രതാപ്, സാവ്ധാന്‍ ഇന്ത്യ, ആട്ടാ ഹൗ ദേ ദിഖാന, തു തിത്തേ മീ തുടങ്ങിയ പരമ്പരകളില്‍ പ്രിയ ശ്രദ്ധേയ സാന്നിധ്യമായി.

2023ല്‍ തുസേ മി ഗീത ഗാത് അയേ എന്ന പരിപാടിയില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്മാറിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുകയും പിന്നീട് ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

Tags:    

Similar News