അങ്ങോട്ട് ചെന്ന് മുട്ടിയിട്ട്..നിന്ന് രസിക്കുന്നു; അതെ...എനിക്കും ഒരു മോനാണ് വളർന്നുവരുന്നത്; സ്ത്രീകളുടെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് പിടികിട്ടുന്നില്ല; തുറന്നുപറഞ്ഞ് നടി പ്രിയങ്ക

Update: 2026-01-21 15:55 GMT

സിൽ വെച്ച് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വ്ലോഗർ പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് (42) എന്നയാളുടെ മരണത്തിൽ രൂക്ഷ വിമർശനവുമായി നടി പ്രിയങ്ക അനൂപ്. സംഭവത്തിൽ വീഡിയോ പങ്കുവെച്ച യുവതിക്കെതിരെ പോലീസ് കേസെടുത്ത് ജീവിതകാലം മുഴുവൻ ജയിലിൽ അടക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.

ജിഞ്ചർ മീഡിയ എന്റർടെയ്‌ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്. പുരുഷന്മാരാണ് പലപ്പോഴും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നതെന്നും, സ്ത്രീകൾ അങ്ങോട്ട് പോയി പുരുഷനെ മുട്ടുന്ന സാഹചര്യമാണ് ഇപ്പോൾ കാണുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

ദീപക്കിന്റെ വീഡിയോ താൻ ശ്രദ്ധിച്ച് കണ്ടെന്നും, അറിയാതെ ശരീരത്തിൽ തട്ടിയാൽ സാധാരണ സ്ത്രീ ഒതുങ്ങിമാറുകയാണ് ചെയ്യേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. എന്നിട്ടും വീണ്ടും ശരീരത്തിൽ മുട്ടാൻ വന്നാൽ, വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതിന് പകരം മാറിനിൽക്കാൻ പറയുകയോ പോലീസിനെ അറിയിക്കുകയോ ആണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. വീഡിയോയിൽ ആ പുരുഷൻ നടക്കുന്നതെന്താണെന്ന് അറിഞ്ഞിട്ടുപോലുമില്ലായിരുന്നു. സ്ത്രീ അങ്ങോട്ട് ചെന്ന് മുട്ടിയിട്ട് വീഡിയോ എടുത്ത് രസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി അയാൾ ആത്മഹത്യ ചെയ്തുവെന്നും പ്രിയങ്ക ആരോപിച്ചു.

സ്ത്രീകളുടെ പോക്ക് എങ്ങോട്ടാണെന്ന് ചോദിച്ച പ്രിയങ്ക, ഇരുപത് ശതമാനം സ്ത്രീകൾ ഇത്തരം കാര്യങ്ങൾക്കായി തന്നെ നടക്കുകയാണെന്നും കൂട്ടിച്ചേർത്തു. വീഡിയോ എടുത്തുവെങ്കിൽ അത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കാണിക്കുകയായിരുന്നു വേണ്ടതെന്നും അല്ലാതെ വൈറലാക്കുകയായിരുന്നില്ലെന്നും അവർ ഓർമ്മിപ്പിച്ചു. വീഡിയോ വൈറലായതിന് ശേഷം ദീപക്കിന് തന്റെ അമ്മയുടെ മുഖത്ത് എങ്ങനെ നോക്കാൻ കഴിഞ്ഞിട്ടുണ്ടാകുമെന്നും, എല്ലാവരുടെയും മനസ്സിന് കട്ടി കാണില്ലെന്നും, ഇതൊക്കെ ദീപക്കിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാകുമെന്നും നടി അഭിപ്രായപ്പെട്ടു. 

Tags:    

Similar News