അവരെ ഞാൻ കെട്ടിപ്പിടിച്ചപ്പോൾ ആ നടന് വലിയ ദേഷ്യമായി; തലയിൽ കെട്ടിയിരുന്ന തുണി ദേഷ്യത്തോടെ വലിച്ചെടുത്തെറിഞ്ഞു; അന്ന് നടി രംഭയുടെ ഷൂട്ടിംഗ് സെറ്റിൽ നടന്നത്

Update: 2025-10-05 10:44 GMT

പ്രമുഖ നടി രംഭയും സൂപ്പർസ്റ്റാർ രജനികാന്തും തമ്മിൽ 90-കളിൽ സിനിമ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി. യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള രംഭ, തമിഴ് ചിത്രമായ 'ഉള്ളത്തെ അള്ളിത്തായ'യുടെ വൻ വിജയത്തിനു ശേഷം രജനീകാന്തിന്റെ ശ്രദ്ധ നേടിയെടുത്തിരുന്നു. തുടർന്ന് രജനീകാന്ത് നായകനായ 'അരുണാചലം' എന്ന സിനിമയിൽ സുസ്മിത സെൻ ചെയ്യേണ്ടിയിരുന്ന കഥാപാത്രം രംഭയ്ക്ക് ലഭിക്കുകയായിരുന്നു.

ഹൈദരാബാദിൽ ചിത്രീകരണം നടക്കവെ, സൽമാൻ ഖാനും ജാക്കി ഷറഫും 'അരുണാചലം' സിനിമയുടെ ലൊക്കേഷൻ സന്ദർശിച്ചു. അവരെ രംഭ ആലിംഗനം ചെയ്ത് സ്വീകരിച്ചത് രജനീകാന്ത് ശ്രദ്ധിച്ചു. സന്ദർശകർ പോയ ഉടൻ രജനീകാന്ത് ദേഷ്യത്തോടെ തലയിലുണ്ടായിരുന്ന തുണി വലിച്ചെറിഞ്ഞെന്നും, ഇനി രംഭയോടൊപ്പം അഭിനയിക്കില്ലെന്നും പറഞ്ഞെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കുന്നു.

ഈ സംഭവം രംഭയെ വല്ലാതെ വേദനിപ്പിച്ചു. എന്നാൽ പിന്നീട് രജനീകാന്ത് രംഭയോട് സംസാരിക്കുകയും, നോർത്ത് ഇന്ത്യൻ നടന്മാരെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന രീതി സൗത്ത് ഇന്ത്യൻ നടന്മാരോട് കാണിക്കാത്തതെന്താണെന്ന് ചോദിക്കുകയും ചെയ്തു. ഇത് രജനീകാന്തിന്റെ തമാശയായിരുന്നെന്ന് പിന്നീട് രംഭക്ക് മനസ്സിലായി. ഈ സംഭവം രംഭ തന്നെയാണ് പിന്നീട് വെളിപ്പെടുത്തിയതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Tags:    

Similar News