മദ്യപിച്ച് ഒട്ടും ബോധമില്ലാതെ എത്തി; എല്ലാം നടന്നത് ഷൂട്ടിനിടയിൽ; എന്തിന്..ഇപ്പോ തന്നെ ഫോട്ടോ എടുക്കണമെന്ന് വാശി എന്ന് ഞാൻ ചോദിച്ചപ്പോ..ഞെട്ടിപ്പിക്കുന്ന മറുപടി
കേരളത്തിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മദ്യപിച്ചെത്തിയ ആരാധകനെയും പിന്നീട് അയാൾ കൂട്ടിക്കൊണ്ടുവന്ന ഏഴംഗ സംഘത്തെയും താൻ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി തമിഴ് നടി സായ് ധൻഷിക. അപ്രതീക്ഷിതമായ ഈ ആക്രമണങ്ങളെ നേരിടാൻ താൻ പഠിച്ച ആയോധനകലകൾ പ്രയോഗിക്കേണ്ടി വന്നുവെന്നും നടി വ്യക്തമാക്കി.
ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് സായ് ധൻഷിക ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ഷൂട്ട് ബ്രേക്കിനിടെ കാരവാനിലേക്ക് പോകുമ്പോൾ മദ്യപിച്ച ഒരാൾ ഫോട്ടോയെടുക്കാൻ സമീപിക്കുകയായിരുന്നു. മദ്യപിച്ചിരിക്കുന്നതിനാൽ ഫോട്ടോയെടുക്കാൻ കഴിയില്ലെന്ന് താൻ പറഞ്ഞപ്പോൾ അയാൾ തർക്കമുണ്ടാക്കി. തുടർന്ന് താൻ അയാൾക്ക് നല്ല മർദ്ദനം നൽകി പറഞ്ഞുവിട്ടുവെന്നും നടി വിശദീകരിച്ചു.
ഈ സംഭവം കഴിഞ്ഞ് അധികം വൈകാതെ, അയാൾ ഏഴ് പേരുള്ള ഒരു സംഘവുമായി ലൊക്കേഷനിലേക്ക് തിരിച്ചെത്തി. ഇതോടെ അവിടെ വലിയ സംഘർഷമുണ്ടായി. പ്രശ്നത്തിൽ തൻ്റെ കെയർടേക്കറെ ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ദേഷ്യം വർദ്ധിപ്പിച്ചതെന്നും നോക്കിനിൽക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും സായ് ധൻഷിക കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ താൻ ആയോധനകലകൾ ഉപയോഗിച്ച് ഇവരെ പ്രതിരോധിച്ചു. സംഘർഷം നിയന്ത്രണാതീതമായപ്പോൾ, സംവിധായകനും നായകനും ചേർന്ന് തന്നെ പിടിച്ചുമാറ്റേണ്ടി വന്നുവെന്നും ദേഷ്യം അടക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
അതേസമയം, തമിഴ് നടൻ വിശാലുമായി സായ് ധൻഷികയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. തമിഴ് സിനിമ സംഘടനയായ നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായാലുടൻ വിവാഹം നടക്കുമെന്നും സായ് ധൻഷിക അടുത്തിടെ അറിയിച്ചിരുന്നു.