പിച്ചയെടുക്കേണ്ടി വന്നാലും, ഒരു കോടി തരാമെന്ന് പറഞ്ഞാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ല; വിവാദ പരാമര്‍ശവുമായി നടി സോന ഹെയ്ഡന്‍

Update: 2025-03-21 12:01 GMT

ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും അല്ലെങ്കില്‍ പിച്ചയെടുക്കേണ്ടി വന്നാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. തന്റെ തീരുമാനം ഉറച്ചതാണെന്നും നടി തന്റെ പുതിയ വെബ് സീരിസ് പ്രമോഷന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. രജനീകാന്തും മീനയും പ്രധാന വേഷത്തിലെത്തിയ കുസലനില്‍ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. അതിന് ശേഷം പതിനാറോളം സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും ഇതെല്ലാം താന്‍ നിരസിച്ചുവെന്നുമാണ് നടി തുറന്ന് പറഞ്ഞത്.

സ്മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷന്‍ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ സോന നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. രജിനികാന്തിന്റെ 'കുസേലന്‍' എന്ന ചിത്രത്തില്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിന് ശേഷം പതിനാറോളം ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു.

എന്നാല്‍ എല്ലാം താന്‍ നിരസിച്ചുവെന്നും സോന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തുകൊണ്ടാണ് നടി ഇങ്ങനൊരു പരാമര്‍ശം നടത്താന്‍ കാരണം എന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഒരു ഇടവേളക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് സീരിസ് എഴുതി സംവിധാനം ചെയ്യുന്നത്.

അജിത് നായകനായ 'പൂവെല്ലാം ഉന്‍ വാസം' എന്ന ചിത്രത്തിലൂടെയാണ് സോന ഹെയ്ഡന്‍ സിനിമാരംഗത്തെത്തിയത്. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചു. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചു. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ സോന അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News