അത് കാരണം എന്റെ ഉറക്കം നഷ്ടപ്പെട്ടു; എന്തോ ഒരു പ്രഷര്‍ അനുഭവപ്പെട്ടു; ശരീരം മുഴുവൻ വിയർത്തു; കട്ടിലിൽ നിന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥ; അനുഭവം തുറന്നുപറഞ്ഞ് സോനാക്ഷി സിൻഹ
മുംബൈ: ബോളിവുഡിലെ ഏറെ പരിചതമായ താരമാണ് സോനാക്ഷി സിൻഹ. ഇപ്പോഴിതാ, തന്റെ വീട്ടിൽ അനുഭവിച്ച 'പ്രേതാനുഭവം' തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തന്റെ പുതിയ പാരാനോയ്ഡ് ചിത്രമായ ‘നികിത റോയ്’യുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് താരം തന്റെ വീട്ടിൽ ഒരു ‘നിരുപദ്രവകരമായ പ്രേത’ത്തിന്റെ സാന്നിധ്യം അനുഭവിച്ചതായി വെളിപ്പെടുത്തിയത്. ഈ അനുഭവം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്നും എന്നാൽ ആ ‘ആത്മാവ്’ ഉപദ്രവിക്കുന്നതല്ലെന്നുമാണ് താരം തുറന്നുപറഞ്ഞു.
സോനാക്ഷിയുടെ വാക്കുകൾ...
ഒരു ദിവസം പുലർച്ചെ നാല് മണിയോടെ തന്റെ കിടപ്പുമുറിയിൽ ഒരു വിചിത്രമായ സാന്നിധ്യം അനുഭവപ്പെട്ടു. 'എന്തോ ഒരു പ്രഷര്‍, ആരോ എന്നെ ഉണർത്താൻ ശ്രമിക്കുന്നതുപോലെ തോന്നി. ഞാൻ ഞെട്ടിത്തരിച്ചുപോയി, ശരീരം മുഴുവൻ വിയർത്തു, കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും ധൈര്യം വന്നില്ല' സോനാക്ഷി പറഞ്ഞു.
സോനാക്ഷി കഴിഞ്ഞ വർഷം വിറ്റ ബാന്ദ്രയിലെ വീട്ടിലാണ് ഈ സംഭവം നടന്നത്. “ആ വീടിന് എന്തോ ഒരു വിചിത്രമായ എനര്‍ജി ഉണ്ടായിരുന്നു. പക്ഷേ, അത് ഒരു ദോഷകരമായ ആത്മാവല്ല, ഒരുപക്ഷേ നിരുപദ്രവകരമായ ഒന്നായിരിക്കാം,” സോനാക്ഷി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തനിക്ക് കൂടുതൽ ആഴത്തിൽ വേഷം മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും താരം കൂട്ടിച്ചേർത്തു.