ഇത് എന്ത് ഇരുപ്പാണ്...അടിച്ചു ഫിറ്റായോ ?; ഇൻസ്റ്റയിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ഒരാളുടെ കമെന്റ്; നിമിഷങ്ങൾക്കുള്ളിൽ നടിയുടെ മറുപടി; കലക്കിയെന്ന് ആരാധകർ

Update: 2025-09-21 05:53 GMT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരം സ്വാതി നിത്യാനന്ദ്, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ അസഭ്യമായി കമന്റ് ചെയ്തയാൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 'ഇത് എന്തോ ഇരുപ്പാണ്...അടിച്ചു ഫിറ്റായോ?' എന്നായിരുന്നു ഒരാൾ സ്വാതിയുടെ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്. ഇതിന് 'ഞാൻ കുടിക്കാറില്ല' എന്നായിരുന്നു സ്വാതിയുടെ മറുപടി.

 ടാലൻ്റ് ഷോയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സ്വാതി, നർത്തകി കൂടിയാണ്. 'ചെമ്പട്ട്' എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 'ഭ്രമണം', 'നാമം ജപിക്കുന്ന വീട്' തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

'ഭ്രമണ'ത്തിലെ ക്യാമറാമാനായിരുന്ന പ്രതീഷ് നെന്മാറയെ സ്വാതി വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാതിയുടെ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. 

Tags:    

Similar News