അന്ന് വീട്ടിൽ നിന്ന് മാറിനിൽക്കാൻ വേണ്ടി ചുമ്മാ..തുടങ്ങിയതാണ്; ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ അഭിമാനമുണ്ട്; ദിയയെക്കുറിച്ച് തുറന്നുപറഞ്ഞ് അഹാന

Update: 2025-11-04 14:32 GMT

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണയുടെ ഇമിറ്റേഷൻ ജുവലറി ഷോറൂം അടുത്തിടെ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുടുംബം. ദിയയുടെ സംരംഭത്തിന് ആശംസകളുമായി സഹോദരിയും നടിയുമായ അഹാന പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നാല് വർഷം മുൻപ്, അച്ഛൻ്റെയും അമ്മയുടെയും വഴക്ക് കേൾക്കാതിരിക്കാനും ഇഷ്ടമുള്ളത്ര സമയം വീട്ടിൽ നിന്ന് മാറിനിൽക്കാനുമുള്ള ഒരുകാരണമായി തുടങ്ങിയ സംരംഭം, ഇന്ന് നിരവധി പേർക്ക് തൊഴിലവസരങ്ങൾ നൽകുന്ന വിജയകരമായ ബിസിനസ് സംരംഭമായി വളർന്നതിൽ അഹാന അഭിമാനം പ്രകടിപ്പിച്ചു. ജീവിതത്തിലെ ദുഷ്കരമായ ഘട്ടങ്ങളെയും അതിജീവിക്കാൻ ദിയ കാണിച്ച ചങ്കൂറ്റം പ്രശംസനീയമാണെന്ന് അഹാന കുറിച്ചു.

അടുത്തിടെയാണ് ദിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭകാലത്ത് മുൻ ജീവനക്കാരിൽ നിന്ന് നേരിട്ട ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് ദിയയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ ഒന്നായിരുന്നു. ഈ വിഷയത്തിൽ പൊലീസ് കേസെടുക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ച് ദിയ മുന്നോട്ട് പോകുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് അഹാന വ്യക്തമാക്കി.

Tags:    

Similar News