എപ്പോഴും റീലിൽ കാണുന്ന ആ ഒരാൾ ആരാണ്?; കല്യാണം കഴി‍ച്ചാലേ ഒരു ബന്ധം പവിത്രമാകൂ..എന്നില്ല; ഒടുവിൽ എല്ലാ രഹസ്യങ്ങളും പരസ്യമാക്കി അഹാന

Update: 2025-09-11 12:35 GMT

കൊച്ചി: നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ പുറത്ത്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ തന്റെ വിവാഹം കഴിഞ്ഞേക്കാം എന്ന് അഹാന സൂചിപ്പിച്ചു. വിവാഹം ഒരു ബന്ധം പവിത്രമാക്കാനുള്ള ഒരേയൊരു മാർഗ്ഗമായി കാണുന്നില്ലെന്നും താരം വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് അഭിമുഖത്തിലാണ് അഹാന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്ത മകളായ അഹാന, വീട്ടിലെ നാല് പെൺമക്കളിൽ സിനിമാ രംഗത്ത് സജീവമായിട്ടുള്ള വ്യക്തിയാണ്. സഹോദരി ഇഷാനി വിവാഹത്തോട് താല്പര്യമില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ, തനിക്ക് വിവാഹത്തോട് താല്പര്യമുണ്ടെന്നും, സമയമായതുകൊണ്ടോ പ്രായമായതുകൊണ്ടോ അല്ലാതെയുള്ള ചിന്തകളുടെ പുറത്താണ് ഈ നിഗമനത്തിലെത്തുന്നതെന്നും അഹാന പറഞ്ഞു.

ഛായാഗ്രാഹകനും സുഹൃത്തുമായ നിമിഷ് രവിയുമായി അഹാന അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിമിഷിനെക്കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നൽകിയത്. നിമിഷ് തന്റെ അടുത്ത സുഹൃത്തും വീഡിയോകൾ ഷൂട്ട് ചെയ്യുന്നയാളുമാണെന്ന് അഹാന വ്യക്തമാക്കി.

Tags:    

Similar News