'അൽപ്പം വൈകിയെങ്കിലും മനോഹരമായിരുന്നു,'; ഓമിയോടൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ

Update: 2025-09-15 14:42 GMT

കൊച്ചി: സഹോദരി ദിയ കൃഷ്ണയുടെ മകൻ ഓമിയോടൊപ്പമുള്ള ആദ്യ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ. വീട്ടിൽ പലർക്കും അസുഖമായിരുന്നതിനാൽ തിരുവോണനാളിൽ ഓണം ആഘോഷിക്കാൻ സാധിച്ചിരുന്നില്ലെന്ന് അഹാന അറിയിച്ചു. ഓമിയുടെ അപ്പൂപ്പൻ പൂർണ്ണമായി സുഖം പ്രാപിക്കാത്തതിനാൽ അദ്ദേഹത്തിനും ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, അച്ഛനോടൊപ്പം ഉടൻ തന്നെ മറ്റൊരു ആഘോഷം നടത്തുമെന്നും അഹാന വ്യക്തമാക്കി.

'അൽപ്പം വൈകിയെങ്കിലും മനോഹരമായിരുന്നു,' അഹാന ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചു. 'പലർക്കും സുഖമില്ലാതിരുന്നത് കാരണം തിരുവോണ ദിവസം ഞങ്ങൾക്ക് ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഒരാഴ്ച കഴിഞ്ഞ്, ഞങ്ങളിതാ ഓണക്കോടിയണിഞ്ഞ്, സദ്യയും കളികളും പ്രിയപ്പെട്ടവരുമായി ഒത്തുചേർന്നിരിക്കുന്നു. ഇങ്ങനെയൊരു ഓണം കൂടി കിട്ടിയതിൽ സന്തോഷം. ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ വളരെ ലളിതവും മനോഹരവുമായി അലങ്കരിച്ച ഈ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി.'

Full View

ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആദ്യമായി മകൻ ഓമിയുടെ മുഖം വെളിപ്പെടുത്തി ചിത്രങ്ങൾ പങ്കുവെച്ചത്. അഹാനയും ഓമിയും തമ്മിലുള്ള ബന്ധം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അഹാന വീട്ടിലുണ്ടെങ്കിൽ ദിയക്ക് പോലും മകനെ കിട്ടാറില്ലെന്ന് സഹോദരിമാർ തന്നെ പറയാറുണ്ട്. അഹാന ഓമിയെ സ്വന്തം മകനെപ്പോലെയാണ് സ്നേഹിക്കുന്നത്. ഓമിയുമൊത്തുള്ള രസകരമായ നിമിഷങ്ങൾ 'ഓമി അഹാന' എന്ന ഹാഷ്ടാഗിൽ അഹാന പങ്കുവെക്കാറുണ്ട്.

Tags:    

Similar News