മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നു; എഴുത്തുക്കാരാണ് ഇക്കാര്യം ചിന്തിക്കേണ്ടത്; എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടുള്ള സിനിമ അടുത്തിടെ മലയാളത്തില്‍ ഉണ്ടായിട്ടില്ല: ഐശ്വര്യ ലക്ഷ്മി പറയുന്നു
മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നു
കൊച്ചി: മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. സ്ത്രീ കഥാപാത്രങ്ങള്‍ കുറയുന്നതില്‍ സങ്കടമുണ്ടെന്നും ഇക്കാര്യം എഴുത്തുകാരാണ് ചിന്തിക്കേണ്ടതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. പുതിയ തമിഴ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് പ്രതികരണം.
''അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടുള്ള സിനിമ ഉണ്ടായിട്ടില്ല. സത്യസന്ധമായി തന്നെ പറയാം. ഉള്ളൊഴുക്ക് എനിക്ക് ഇഷ്ടപ്പെട്ടു. അതിലെ സ്ത്രീകഥാപാത്രങ്ങള്‍ നല്ലതായിരുന്നു. പക്ഷേ മറ്റൊന്നും ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിന് മുമ്പും ഞാന്‍ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരാണ് അത് ശ്രദ്ധിക്കേണ്ടത്. നല്ലത് വന്നാല്‍ ഒരിക്കലും ഞാന്‍ നോ പറയില്ല''.
ഹലോ മമ്മി എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. അതിലെ അമ്മ മകള്‍ ബന്ധം എനിക്ക് ഇഷ്ടപ്പെട്ടു. അതിന് ശേഷം എനിക്ക് താത്പര്യം തോന്നുന്ന സിനിമ വന്നിട്ടില്ല. മലയാളത്തിലെ എഴുത്തുകാര്‍ എന്തുകൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങള്‍ കൊണ്ടുവരാത്തതെന്ന് അറിയില്ല. തനിക്ക് അതില്‍ വളരെ വിഷമമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.